ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഏകാദശ മഹാരുദ്രാഭിഷേകച്ചടങ്ങില്‍ വന്‍ ഭക്തജനത്തിരക്ക്. മഹാദേവന്റെ ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ഭക്തജനങ്ങളുടെ ക്ഷേമത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വേണ്ടി നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അരങ്ങം ക്ഷേത്രത്തില്‍ ചരിത്രത്തിലാദ്യമയാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് നടക്കുന്നത്. പരമശിവന്റെ പ്രീതിക്കായി മഹാദേവ ക്ഷേത്രത്തില്‍ അപൂര്‍വമായാണ് ഇത്തരം ചടങ്ങുകള്‍ നടക്കുന്നത്.
















