പയ്യന്നൂര്‍: ചീമേനി തുറന്ന ജയിലില്‍ മലയാള ഭാഷാദിനത്തിന്റെ ഭാഗമായി ശ്രേഷ്ഠഭാഷാ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് വിവിധ പരിപാടികള്‍ അരങ്ങേറി. സമാപന സമ്മേളനത്തില്‍ എം.കെ.ജയകുമാര്‍ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് സൂപ്രണ്ട് കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ.വി.ഹരിദാസ്, കെ.പി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
















