കണ്ണൂര്‍: ശ്രീ സത്യസായിബാബയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ 12 ന് രാവിലെ 9.30ന് സാധുകല്യാണ മണ്ഡപത്തില്‍ കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ.ജേക്കബ് വടക്കഞ്ചേരി ‘രോഗവിമുക്ത ജീവിതം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ നിര്‍ധനരായ രോഗികള്‍ക്കുള്ള സഹായവിതരണം നടത്തും. കെ.സി.ഷിജു, സി.ബുഷറ, പി.എം.സൂര്യ, വി.പി.സജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















