കണ്ണൂര്‍: നൈമിശാരണ്യവും കേന്ദ്രസംഗീത നാടക അക്കാദമിയുടെ തിരുവനന്തപുരത്തെ കൂടിയാട്ടം സെന്ററും സംയുക്തമായി കൂടിയാട്ടത്തിന് വേണ്ടി കണ്ണൂരില്‍ സ്ഥിരം വേദിയൊരുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വേദി നാളെ വൈകുന്നേരം 6 മണിക്ക് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലക്കാട് മാണി മാധവചാക്യാര്‍ സ്മാരക ഗുരുകുലത്തിലെ കലാകാരന്‍മാര്‍ കൂടിയാട്ടം അവതരിപ്പിക്കും. എല്ലാ മാസവും രണ്ടാമത്തെ ബുധനാഴ്ചകളില്‍ ജവഹര്‍ ലൈബ്രറിഹാളില്‍ കൂടിയാട്ടം നടക്കും. കെ.കെ.ഗോപാലകൃഷ്ണന്‍, ശ്രീഹരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















