കോട്ടയം: ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റ് വാര്‍ഡില്‍ ബിജെപി ഇക്കുറി വെന്നിക്കൊടി പാറിച്ചു. പാര്‍ട്ടിയുടെ യുവനേതാവും സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവുമായ ടി.എന്‍.ഹരികുമാറാണ് വിജയം നേടിയത്.
മുനിസിപ്പല്‍ ചെയര്‍മാനും 25 വര്‍ഷമായി കൗണ്‍സിലറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ആര്‍.ജി വാര്യരെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടി.എന്‍ വിജയിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച ഹരികുമാര്‍ ബാലഗോകുലം ജില്ലാ സെക്രട്ടറി, ബിജെപി ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
10 വര്‍ഷം മുമ്പ് ഇതേ വാര്‍ഡില്‍ മത്സരിച്ചുവെങ്കിലും നിസാരവോട്ടിന് വിജയം കൈവിട്ട് പോകുകയായിരുന്നു. കോട്ടയം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഹരികുമാര്‍ മത്സരിച്ചിട്ടുണ്ട്.
















