താമരശ്ശേരി: കട്ടിപ്പാറയില്‍ ബിജെപിയുടെ ചരിത്ര വിജയത്തില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. മലയോര മേഖലയില്‍ കഴിഞ്ഞ രണ്ടു തവണയും നിസ്സാരവോട്ടിനു ബിജെപി പരാജയപ്പെട്ട അമരാട് 2-ാം വാര്‍ഡ് ഇത്തവണ വത്സല കനകദാസിന്റെ വിജയം ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശമാണുണ്ടാക്കിയത്. കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ വത്സല കനകദാസിനെയും ആനയിച്ചുകൊണ്ട് പ്രവര്‍ത്തകരും നേതാക്കളും കട്ടിപ്പാറയിലെത്തിയപ്പോള് ആവേശം അണപൊട്ടി. വാര്‍ഡിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാന്‍ കട്ടിപ്പാറ, രാജീവ് ബാലന്, പി. കെ. രാഘവന്, നന്ദു എ.എല്‍, ജോബിന് ലോഹി, പി.ആര്. രാജന്, പ്രതീഷ് പി.പി, നചികേതസ്സ് എന്നിവര്‍ നേതൃത്വം നല്കി.
അനുമോദനയോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തേവള്ളി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. പ്രഭാകരന് നമ്പ്യാര്‍, ഷാന്‍ കട്ടിപ്പാറ, ഷാനവാസന് കരിഞ്ചോല, മനോജ് വേണാടി, വിശ്വനാഥന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: