Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് കോര്‍പ്പറേഷന്‍: ഇടതു-വലതു കോട്ടകളില്‍ ബിജെപി തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 01:00 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതു-വലതു കോട്ടകളില്‍ ഹരിതകുങ്കുമ പതാക പാറിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളുടെ തേരോട്ടം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രകടനം എതിര്‍ സ്ഥാനാര്‍ത്ഥികളെ നിഷ്പ്രഭരാക്കുകയായിരുന്നു. ചേവരമ്പലം, സിവില്‍സ്റ്റേഷന്‍, കാരപ്പറമ്പ്, മീഞ്ചന്ത,ബേപ്പൂര്‍, ബേപ്പൂര്‍ പോര്‍ട്ട്, മാറാട് എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കരുത്തുറ്റ വിജയം നേടി. കുടില്‍ത്തോട്, കുതിരവട്ടം, നടുവട്ടം, മൂന്നാലിങ്ങല്‍, നടക്കാവ്,ചക്കോരത്ത്കുളം, പുതിയാപ്പ എന്നിവിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുമായി മികച്ചപോരാട്ടം കാഴ്ചവെച്ച് രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു.

ചേവരമ്പലത്ത് നിന്ന് 1989 വോട്ടുനേടി ബിജെപി മണ്ഡലം വൈസ്പ്രസിഡന്റുമായ ഇ.പ്രശാന്ത്കുമാറാണ് വിജയിച്ചത്. രണ്ടാസ്ഥാനത്ത് എത്തിയ സിപിഎമ്മിലെ അഡ്വ. എം.ജയദീപിനേക്കാള്‍ 388 വോട്ടാണ് പ്രശാന്ത്കുമാര്‍ കൂടുതലായി നേടിയത്. ജന്മഭൂമിഏജന്റും പ്രദേശത്തെ പൊതുപ്രവര്‍ത്തകനുമാണ് പ്രശാന്ത്കുമാര്‍. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

സിവില്‍സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ ജിഷ ഗിരീഷ് 1459 വോട്ടുനേടിയാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്ത് എത്തിയ എന്‍സിപിയിലെ ശോഭന തട്ടാരിക്ക് 1399 വോട്ടാണ് ലഭിച്ചത്. എസ്‌സി വിഭാഗത്തിനായി സംവരണം ചെയ്ത ഡിവിഷനാണിത്. ബിജെപിക്കെതിരെ ഇരുമുന്നണികളും നടത്തിയ കുപ്രചരണങ്ങള്‍ക്ക് മറുപടിയാണ് സംവരണ വാര്‍ഡില്‍ നിന്നും ജിഷയുടെ വിജയം.

1590 വോട്ടു നേടിയാണ് നമ്പിടി നാരായണന്‍ മീഞ്ചന്തയില്‍ വീണ്ടും ബിജെപി പതാക പാറിച്ചത്. രണ്ടാമത് എത്തിയ കോണ്‍ഗ്രസിലെ കെ.ആര്‍ ഗിരീഷിനേക്കാള്‍ 318 വോട്ടാണ് നാരായണന്‍ അധികമായി നേടിയത്. റിട്ട. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ബിഎംഎസ് മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ്. സിപിഐ സ്ഥാനാര്‍ത്ഥി മുന്‍കൗണ്‍സിലറും എഐടിയുസി നേതാവുമായ പി.കെ.നാസര്‍ മീഞ്ചന്തയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടാണ് ലഭിച്ചത്.

ബേപ്പൂര്‍ പോര്‍ട്ട് ഡിവിഷനില്‍ 2024 വോട്ടുനേടി എന്‍. സതീഷ്‌കുമാറാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. മുന്‍പഞ്ചായത്ത് അംഗം കൂടിയാണദ്ദേഹം. സിപിഎമ്മിലെ റസ്സല്‍ പള്ളത്താണ് ഇവിടെ രണ്ടാമത് എത്തിയത്.

ബേപ്പൂര്‍ ഡിവിഷനില്‍ നിന്ന് ബിജെപി പ്രതിനിധിയായി കൗണ്‍സിലില്‍ എത്തുന്നത് അനില്‍കുമാറാണ്. 2373 വോട്ടാണ് അനില്‍കുമാര്‍ നേടിയത്. രണ്ടാമത് എത്തിയ സിപിഎമ്മിലെ പുരുഷോത്തമന്‍ 2274 വോട്ടാണ് നേടിയത്.

മാറാട് ഡിവിഷനില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചത് പൊന്നാത്ത് ഷൈമയാണ് 2526 വോട്ടാണ് ഷൈമ നേടിയത്. സിപിഎമ്മിലെ പി. മല്ലികയാണ് ഇവിടെ രണ്ടാമത് എത്തിയത്. 2500 വോട്ടാണ് മല്ലികക്ക് ലഭിച്ചത്. മഹിളാമോര്‍ച്ച മണ്ഡലംപ്രസിഡന്റാണ് ഷൈമ. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു മാറാട്.

കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് 1345 വോട്ടുനേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ നവ്യഹരിദാസ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി.സിന്ധു സതീഷ് 1225 വോട്ടുനേടി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഇവിടെ 1444 വോട്ടാണ് നേടിയിരുന്നത്. ബി-ടെക് ബിരുദധാരിയാണ് നവ്യ. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ പിന്നാക്ക സാമുദായിക സംഘടനകളുടെ പിന്തുണയും ബിജെപിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

തെരെഞ്ഞെടുപ്പ് കാല ത്ത് വികസനത്തെക്കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ ഇരുമുന്നണികളും നടത്തിയ കുപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

കോര്‍പ്പറേഷനില്‍ കഴിഞ്ഞകാല എല്‍ഡിഎഫ് ഭരണസമിതികളുടെ കാലത്തുണ്ടായ അഴിമതിയും പ്രതിപക്ഷം ഇതിനോട് സ്വീകരിച്ച നിലപാടും ബിജെപിയുടെ വിജയത്തിനുള്ള കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.