കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ മാണിയുടെ രാജിയില്‍ കെ.പി.സി.സി നിലപാടറിയിക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തില്‍ സംശുദ്ധ രാഷ്‌ട്രീയക്കാരനെന്ന് അവകാശപ്പെടുന്ന വി.എം സുധീരന്‍ മൗനം വെടിയണം. മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ഇതിനുപിന്നില്‍ കളിച്ചവരെ കണ്ടെത്തണം. സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതില്‍ നടക്കുന്ന പോലുള്ള അന്വേഷണമല്ല ഈ വിഷയത്തില്‍ നടക്കേണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
















