കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഓരോ തദ്ദേശ ഭരണസ്ഥാപനത്തിലും ഒന്നാം വാര്‍ഡ് മുതലെന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. ഓരോ തലത്തിലെയും തപാല്‍ വോട്ടുകള്‍ അതത് തലത്തിലെ വരണാധികാരികളാണ് മാത്രമായിരിക്കും എണ്ണുന്നത്.
ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്ന ക്രമത്തിലാണ് ജീവനക്കാരുണ്ടാകുക. നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. ടാബുലേഷന്‍, പാക്കിംഗ് എന്നിവയ്‌ക്കായും പ്രത്യേകം ജീവനക്കാരുണ്ടാകും. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത് ബ്ലോക്കു തലത്തിലുള്ള വിതരണസ്വീകരണ കേന്ദ്രങ്ങളും നഗരസഭകളെ സംബന്ധിച്ച് അതത് സ്ഥാപനങ്ങളുടെ വിതരണസ്വീകരണ കേന്ദ്രങ്ങളുമാണ്.
















