വടകര: വടകര നഗരസഭ തെരഞ്ഞെടുപ്പില്‍ വിധി പ്രഖ്യാപനത്തില്‍ പ്രതീക്ഷയോടെ ഇരുമുന്നണികളും ബിജെപിയും നഗരസഭയുടെ ഭരണം എല്‍ഡിഎഫ് ഉറപ്പാക്കുമ്പോള്‍ ഭരണം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഈ തെരഞ്ഞെടുപ്പില്‍ വോട്ടിലുള്ള വര്‍ദ്ധനവ് മാത്രമല്ല. നിര്‍ണ്ണായക സ്ഥാനം നേടുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസത്തോടെ പറയുന്നു. വോട്ടിംഗ് ശതമാനത്തിലുള്ള വര്‍ദ്ധന ഇരുമുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. 2010ല്‍ 78 ശതമാനമുള്ളത്. ഇപ്പോള്‍ 81.96 ശതമാനമായി കൂടിയിരിക്കുന്നു. എങ്കിലും 29 സീറ്റുകള്‍ നേടുമെന്ന് വടകരയിലെ സിപിഎം നേതൃത്വം പറയുമ്പോള്‍ 27 വാര്‍ഡുകളില്‍ അംഗങ്ങളെ വിജയിപ്പിച്ചുകൊണ്ട് നഗരസഭ ഭരണം കൈക്കലാക്കുമെന്ന് യൂഡിഎഫ് നേതൃത്വം പറയുന്നു. എന്നാല്‍ വടകരയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കത്തക്ക രീതിയില്‍ ബിജെപി വളര്‍ന്നുവെന്ന് മൂന്ന് വാര്‍ഡുകളില്‍ ബിജെപി വിജയിക്കുമെന്നും ആറ് വാര്‍ഡുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് ബിജെപിയുടെ നേതൃത്വത്തിന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: