കോഴിക്കോട്: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെയും എസ്എന്‍ഡിപി നെല്ലിക്കോട് ശാഖയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ദൈവദശകം ആലാപന മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും ഹൈദരബാദിലെ റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് മുന്‍ റിസോഴ്സ് പേഴ്സണ്‍ എപിജി നായരുടെ പ്രഭാഷണവും നവംബര്‍ 14 ന് നടക്കും.
രാവിലെ 10 മുതല്‍ 12 വരെ കോഴിക്കോട് അരയിടത്തുപാലം ശ്രീനാരായണ സ്ക്വയറിലാണ് പ്രഭാഷണം നടക്കുകയെന്ന് മത്സരകമ്മിറ്റി ചെയര്മാന് ഡോ. വിജയന് കണ്‍വീനര്‍ കെഎം. ബാബു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: