കോട്ടയം: തെരഞ്ഞെടുപ്പില്‍ 15,03,581 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തും. ത്രിതലപഞ്ചായത്തില്‍ 12,76,953 വോട്ടര്‍മാരും മുനിസിപ്പാലിറ്റികളില്‍ 2,26,628 വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തുക. പുരുഷ വോട്ടര്‍മാരെക്കാള്‍ 26,734 സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ട്. പഞ്ചായത്തുകളില്‍ 2078, മുനിസിപ്പാലിറ്റികളില്‍ 253 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1512 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. 71 ഗ്രാമ പഞ്ചായത്തുകളിലെ 1140 വാര്‍ഡുകളിലേക്കും, 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 146 വാര്‍ഡുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിലേക്കും, ആറു മുനിസിപ്പാലിറ്റികളിലെ 204 വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ്. മുനിസിപ്പല്‍ പ്രദേശത്തെ വോട്ടര്‍ ഒരു വോട്ടും, പഞ്ചായത്ത് പ്രദേശത്തെ വോട്ടര്‍ മൂന്ന് വോട്ടും രേഖപ്പെടുത്തണം. 33 ഗ്രാമ പഞ്ചായത്തുകളില്‍ അദ്ധ്യക്ഷ പദവി വനിതകള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. തലയോലപ്പറമ്പ്, പനച്ചിക്കാട്, മുണ്ടക്കയം പഞ്ചായത്തുകള്‍ പട്ടിക ജാതിക്കാര്‍ക്കും മുളക്കുളം, തലയാഴം പഞ്ചായത്തുകള്‍ പട്ടികജാതി സ്ത്രീകള്‍ക്കും, മേലുകാവ് പട്ടിക വര്‍ക്ഷത്തിനും സംവരണം ചെയ്തിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം, മാടപ്പള്ളി, കാഞ്ഞിരപ്പള്ളി എന്നിവ വനിതകള്‍ക്കും, പള്ളം പട്ടികജാതിക്കും, മുനിസിപ്പാലിറ്റികളില്‍ കോട്ടയം പട്ടിക ജാതിക്കും, പാലാ വനിതകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
5512 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 4222, ബ്ലോക്ക് പഞ്ചായത്തുകളില്‍ 480, ജില്ലാ പഞ്ചായത്തില്‍ 95, മുനിസിപ്പാലിറ്റികളില്‍ 715 പേര്‍ വീതം മത്സരിക്കുന്നു.
















