കൊച്ചി: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ജയ പ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. പടിവാതില്‍ക്കലെത്തിയ ജയം അമിത ആത്മവിശ്വാസത്തില്‍ വഴുതിപ്പോകരുതെന്ന ദൃഢനിശ്ചയത്തോടെ കരുതലോടെയുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു ഇന്നലെ ബിജെപി സാരഥികള്‍. കഴിയുന്നത്ര വോട്ടുകള്‍ പോള്‍ ചെയ്യിപ്പിക്കുന്നതിനും ചോര്‍ച്ച തടയുന്നതിനും സ്വതന്ത്രവും സമാധാനപരവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ആവിഷ്‌കരിച്ചു.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ പുലര്‍ത്തിയ കൃത്യതയും ആവേശവും നിലനിര്‍ത്താന്‍ കഴിഞ്ഞത് ബിജെപി ക്യാമ്പുകളെ കുറച്ചൊന്നുമല്ല സജീവമാക്കിയിട്ടുള്ളത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും എല്ലാവിധ നികൃഷ്ട ആക്രമണങ്ങളെയും ബിജെപിക്കു ചെറുക്കാന്‍ കഴിഞ്ഞു. ജനകീയ വിഷയങ്ങളിലൂന്നി, ബഹുജന പിന്തുണയോടെയാണ് അത് സാധിതമാക്കിയതെന്നത് ഏറെ ശ്രദ്ധേയം.
അതത് ഡിവിഷന്‍കാര്‍ തന്നെയായ സ്ഥാനാര്‍ഥികള്‍ക്ക് സുപരിചിതരാണ് വോട്ടര്‍മാര്‍ എന്നതിനാല്‍ നേരിയ പോരായ്‌മകള്‍ പോലും പരിഹരിക്കാനും സാധ്യതകള്‍ക്ക് കൂടുതല്‍ തിളക്കമേറ്റാനും നിശബ്ദ പ്രചാരണത്തിനിടെ കഴിഞ്ഞു.
















