Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ആറ് മലയാള സിനിമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 07:26 pm IST
in Entertainment

ന്യൂദല്‍ഹി: ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് നാല് മലയാള ചിത്രങ്ങളടക്കം കേരളത്തില്‍ നിന്ന് ആറ് സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജയരാജിന്റെ ഒറ്റാല്‍, ബഷ് മുഹമ്മദിന്റെ ലുക്കാച്ചുപ്പി, ഡോക്ടര്‍ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, സിദ്ദാര്‍ത്ഥ് ശിവയുടെ ഐന്‍ എന്നിവയാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍. ഹ്രസ്വ ചിത്ര വിഭാഗത്തില്‍ ആശാ അച്ചി ജോസഫിന്റെ ഒരേ ഉടലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പനോരമ ജൂറിയില്‍ സംവിധായകന്‍ മേജര്‍ രവിയും അംഗമായിരുന്നു.

ഐഎഫ്എഫ്‌ഐ ലോക സിനിമാ വിഭാഗത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള 187 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ന്യൂദല്‍ഹി: 46-മത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള 187 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ഫീച്ചര്‍ ചിത്രങ്ങളും 21 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്യു ബ്രൗണിന്റെ ‘ദ് മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആണ് ഉദ്ഘാടന ചിത്രം. ഭാരത ഗണിതശാസ്ത്രജ്ഞന്‍ രാമാനുജനും പ്രഫസര്‍ ജി. എച്ച്. ഹാര്‍ഡിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അനില്‍ കപൂറാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.

രാജ്യാന്തര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറാണ്. മിഖായേല്‍ റാഡ്‌ഫോര്‍ഡ്, ജൂലിയ ജെന്‍സ്ച്ച്, സുഹാ അറാഫ്, ജിയോണ്‍ ക്യു ഹ്വാന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. 13 അംഗ ഫീച്ചര്‍ ജൂറിയുടെ തലവന്‍ അരിബം ശ്യാം ശര്‍മ്മയും ഏഴംഗ നോണ്‍ ഫീച്ചര്‍ ജൂറിയുടെ ചെയര്‍മാന്‍ രാജേന്ദ്ര ജംഗ്ലേയുമാണ്. സ്‌പെയിനാണ് ഈ വര്‍ഷത്തെ ഫോക്കസ് രാഷ്‌ട്രം.

ഫോക്കസ് രാജ്യ വിഭാഗത്തില്‍ സ്പാനിഷ് സംവിധായകരായ കാര്‍ലോസ് സോറ, പെഡ്രോ അല്‍മാദോവര്‍, അലെഞ്ചാഡ്രോ അമെനാബര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സ്പാനിഷ് നടി ലെറ്റീഷ്യ ഡൊലേറ ആദ്യമായി സംവിധാനം ചെയ്ത ‘റിക്വയര്‍മെന്റ്‌സ് ടു ബി എ നോര്‍മല്‍ പേര്‍സണ്‍’ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്‌ഐ രാജ്യാന്തര മത്സരവിഭാഗത്തില്‍ ലോകമെമ്പാടും നിന്നുള്ള 15 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചലച്ചിത്ര പുനര്‍നിര്‍മ്മാണം എന്ന ആശയത്തെ അടയാളപ്പെടുത്തുന്നതിന് ഇത്തവണ ലോക സിനിമാ പുനര്‍നിര്‍മ്മിത ക്ലാസിക്‌സ് എന്നൊരു വിഭാഗം കൂടി ഐഎഫ്എഫ്‌ഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മേഖലയിലെ നവ പ്രതിഭകളെ അംഗീകരിക്കുന്നതിന് ഫസ്റ്റ് കട്ട് എന്നൊരു വിഭാഗവും പുതുതായി ഉള്‍പ്പെടുത്തി. 2015ല്‍ പുതുമുഖ സംവിധായകര്‍ അണിയിച്ചൊരുക്കിയ മികച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ബ്രയന്‍ പെര്‍കിന്‍സ്(ചിത്രം: ഗോള്‍ഡന്‍ കിങ്ഡം), മിഖായേല്‍ ക്ലെറ്റെ(ചിത്രം: സോള്‍നസ്) തുടങ്ങിയ പ്രമുഖ പുതുമുഖ സംവിധായകര്‍ ഈ വിഭാഗത്തില്‍ അണിനിരക്കും.

ഓസ്‌കര്‍ അക്കാദമിയുമായി ചേര്‍ന്ന് സിനിമാ നിര്‍മ്മാണത്തിലെ നൈപുണ്യ വികസനത്തിന് സൗണ്ട് ഡിസൈന്‍, ഫിലിം ആര്‍ക്കൈവ്, ഫിലിം എഡിറ്റിങ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.

പാരീസിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫിലിം, ടെലിവിഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ കമ്മ്യൂണിക്കേഷനും യുണെസ്‌കോയുമായി ചേര്‍ന്ന് ഐസിഎഫ്ടി-യുണെസ്‌കോ ഫെല്ലിനി പ്രൈസ് എന്ന പേരില്‍ പ്രത്യേക പുരസ്‌ക്കാരവും ഈ വര്‍ഷത്തെ ഐഎഫ്എഫ്‌ഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമാ ലോകത്തെ ഒരു ആഗോള ബ്രാന്‍ഡായി ഐഎഫ്എഫ്‌ഐ മാറിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ചലച്ചിത്ര മേളയുടെ പോസ്റ്ററും അരുണ്‍ ജെയ്റ്റ്‌ലി പ്രകാശനം ചെയ്തു. വകുപ്പ് സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡ്, ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സുനില്‍ അരോറ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.