കോഴിക്കോട്: ജനാധിപത്യ വേദി ജില്ലാ കണ്‍വീനറും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. സി. ലാല്‍കിഷോറിനെ സിപിഎം സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ഇന്ന് പ്രതിഷേധ കൂട്ടായ്‌മ നടക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ സെന്‍ട്രല്‍ ലൈബ്രറി പരിസരത്താണ് അസഹിഷ്ണുതക്കെതിരെ ജനാധിപത്യ പ്രതിരോധം പരിപാടി നടക്കുക. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും.
വിയോജിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം വക വെച്ചുകൊടുക്കാത്ത സിപിഎം കാടത്തം ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ വാദികള്‍ ഒന്നിച്ചണിനിരക്കണമെന്നും ലാല്‍കിഷോറിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
















