വടകര: ബിജെപി പോളിം ഗ് ഏജന്റിന്റെ വീടിന് നേരെ ആര്‍എംപി ആക്രമണം.ചോറോട് പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ബിജെപി പോ ളിംഗ് ഏജന്റായിരുന്ന കൂമള്ളിക്കുന്നിലെ കോമത്ത് കൊയിലോത്ത് ഷെറിന്റെ വീടിന് നേരെയാണ് ആര്‍എംപിക്കാര്‍ കല്ലെറിഞ്ഞത്. നേരത്തെ സിപിഎം ശക്തികേന്ദ്രമായിരുന്ന പ്രദേശം ഇപ്പോള്‍ ആര്‍എംപിക്കാരുടെ ശക്തികേന്ദ്രമാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി യുവാക്കള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ആര്‍എംപിക്കാരെ പ്രകോപിപ്പിച്ചത്. അക്രമത്തില്‍ വീടിന്റെ ചുമരും തറയും പാടെ വൃത്തികേടായി. ഷെറിന് നേരെ വധഭീഷണി ഉര്‍ത്തിയ അക്രമികള്‍ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭയപ്പെടുത്തി. സംഭവത്തെ ബിജെപി ചോറോട് പഞ്ചായത്ത് കമ്മിറ്റി അപലപിച്ചു.പോലീസില്‍ പരാതി നല്‍കി.
















