കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിലെ തന്നെ ജനമനസ്സ് കീഴടക്കിയ പാലേലി മോഹന്‍ കൊട്ടിക്കലാശം കഴിഞ്ഞതോടെ വിജയം ഉറപ്പാക്കി. ശ്രീമൂലനഗരം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പ്രസന്നപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മോഹന്‍ മാധ്യമപ്രവര്‍ത്തകനും തികഞ്ഞ കലാസ്വാദകനുമാണ്. 1400 ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ ഓരോ വോട്ടര്‍ക്കും സുപരിചിതനാണ് ഇദ്ദേഹം. അളവറ്റ സുഹൃത്ബന്ധവും കുടുംബപാരമ്പര്യവും ഗുണകരമാകും. പുറംമോടി പ്രചാരണങ്ങള്‍ക്കപ്പുറം ഓരോ വോട്ടറെയും നേരിട്ടുകണ്ട് വോട്ട് ഉറപ്പിക്കുക എന്ന പ്രചാരണ തന്ത്രമാണ് മോഹനന്‍ വാര്‍ഡില്‍ പയറ്റിയത്. കൊട്ടിക്കലാശം കഴിഞ്ഞതോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
















