കോഴിക്കോട്: കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ചില വാര്‍ഡുകളില്‍ ഇരു മുന്നണികളും മുസ്ലിം തീവ്രവാദസംഘടനകളും ഒത്തുകളിച്ചു.
ബിജെപിക്ക് മുന്‍തൂക്കമുള്ള വാര്‍ഡുകള്‍ തെരഞ്ഞെടുത്താണ് ഈ തന്ത്രം നടപ്പാക്കിയത്. ഉച്ചവരെയുള്ള വോട്ടുനില പരിഗണിച്ചാണ് ഉച്ചക്ക് ശേഷം ഇരു മുന്നണികളും മറ്റ് മുസ്ലിം തീവ്രവാദ സംഘടനകളും തങ്ങളുടെ ഉറച്ച വോട്ടുകള്‍ ബിജെപിയുടെ വിജയം ഇല്ലാതാക്കാന്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. മാറാട്, ബേപ്പൂര്‍ പോര്‍ട്ട്, പുതിയാപ്പ, ചക്കോരത്ത്കുളം, ചേവരമ്പലം വാര്‍ഡുകളില്‍ യുഡിഎഫ് നേതൃത്വം എല്‍ഡിഎഫിന് വോട്ട് മറിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് ആരോപിച്ചു. പന്നിയങ്കര, മീഞ്ചന്ത വാര്‍ഡുകളില്‍ എല്‍ഡിഎഫ് നേതൃത്വം യുഡിഎഫിന് വോട്ട് മറിച്ചു നല്കി. എസ്ഡിപിഐ, ലീഗ് നേതാക്കളാണ് ഈ ധാരണയുടെ മധ്യസ്ഥരെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: