കുമരകം: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനത്തില്‍ കുമരകം നിവാസികളും പങ്കാളികളാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലയുധന്‍ പറഞ്ഞു. കുമരകത്തെ ബിജെപി സമത്വമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ വന്‍ വികസനം നടന്നുകൊണ്ടിരിക്കുകയാണ്. ആ വികസനത്തിന്റെ ഉപഭോക്തരാകാന്‍ കേരളത്തിനു കഴിയണം. ലോകഭൂപടത്തില്‍ ഇടം നേടിയ കുമരകത്തിനും കഴിയണം. അതിനായി അഴിമതിയിലും വികസനമില്ലായ്‌മയിലും ഇടതു-വലതു ഭരണത്തിലൂടെ അനുഭവിച്ചറിഞ്ഞ കുമരകത്തെ വോട്ടര്‍മാര്‍ ബിജെപിയുടെയും എസ്എന്‍ഡിപിയുടെ സമത്വമുന്നണിയുടെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും പി. എം. വേലയുധന്‍ പറഞ്ഞു. കുമരകം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ജയകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി സമത്വമുന്നണി സ്ഥാനര്‍ത്ഥികള്‍, മണ്ഡലം പ്രസിഡന്റ് എന്‍.വി .ബൈജു, കര്‍ഷകമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി പി.ആര്‍.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
















