കാലടി: കാലടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നാം വാര്‍ഡിലും പതിമൂന്നാം വാര്‍ഡിലും വിതരണം ചെയ്യുവാനായി മഞ്ഞപ്രയില്‍നിന്നും തിങ്കളാഴ്ച ഒരു മണിയോടെ സാന്‍ട്രോ കാറില്‍ കൊണ്ടുവന്ന 29 ലിറ്റര്‍ വിദേശ നിര്‍മ്മിത മദ്യം മാണിക്യമംഗലത്ത് വച്ച് കാലടി പോലീസ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന മറ്റൂര്‍ സ്വദേശി ജോജി സി. ആന്റണി (49), പ്രദീഷ് ജോസ് (31), സിബി ചാക്കോച്ചന്‍ (31), ശിവദാസന്‍ നായര്‍ (52) എന്നിവരാണ് പിടിയിലായത്. ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്ന് നിസാര വകുപ്പ് ചുമത്തി പ്രതികളെ രക്ഷപ്പെടുവാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രതികളേയും കസ്റ്റഡിയില്‍ എടുത്ത കാറും ചൊവ്വാഴ്ച കാലടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഈ വാര്‍ഡുകളില്‍ മദ്യവും പണവും ഒഴുക്കുന്നതായി ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















