കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനപദ്ധതി വിജുളയുടെ കുടുംബത്തിന് താങ്ങാവുന്നു. ഉദരസംബന്ധമായ രോഗത്താല്‍ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്. കെ.ഡി.സിബാലുശ്ശേരി ബ്രാഞ്ചിലൂടെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന പദ്ധതിയില്‍ അംഗമായിരുന്നു ഇവര്‍. പദ്ധതിയുടെ ആനുകൂല്യമായ 2 ലക്ഷം രൂപ അവകാശിയായ മകന്‍ അതുല്‍ മോഹന്‍ ദാസിന് പ്രായപൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് രക്ഷാകര്‍ത്താവിനാണ് ലഭിക്കുക. കഴിഞ്ഞ ജൂണ്‍ 9 നാണ് വിജുള പദ്ധതിയില്‍ അംഗമായത്. എല്‍ഐസി യിലൂടെ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി ബാങ്ക് ക്ലെയിം നല്‍കിയത്. കെഡിസി ബാങ്ക് ബാലുശ്ശേരി ബ്രാഞ്ചില്‍ 100121204320626 എന്നതായിരുന്നു വിജുളയുടെ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍. കെഡിസി ബാങ്കിന്റെ ശാഖകള്‍ മുഖേന ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എല്ലാ പോളിസികളും ലഭ്യമാണെന്ന് ബാങ്കധികൃതര്‍ അറിയിച്ചു.
18 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികള്‍ക്കും ഈപദ്ധതിയില്‍ അംഗമാവുന്നതാണ്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന പദ്ധതിയ്‌ക്കു പുറമെ പ്രധാനമന്ത്രിയുടെ മറ്റ് പദ്ധതികളും ബാങ്ക് നടപ്പാക്കി വരുന്നു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങളും കെഡിസി ബാങ്കിലുള്ള അക്കൗണ്ടുകളില്‍ ലഭ്യമാകുന്നതാണെന്ന് പ്രസിഡന്റ് മനയത്ത് ചന്ദ്രനും ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മജീദും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
















