Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വോട്ടുറപ്പാക്കി കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 09:46 pm IST
inErnakulam

കൊച്ചി: പ്രചാരണത്തില്‍ ലഭിച്ച മേല്‍ക്കൈ വോട്ടാക്കി മാറ്റാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍. കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പാക്കുകയെന്ന ശൈലിയില്‍ ഏറെ ഗുണകരമായിട്ടുണ്ടെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പോരാട്ടം എന്ന പതിവു നില മാറി, ഇത്തവണ മത്സരത്തിലെ രണ്ടു പേരില്‍ ഒരാള്‍ ബിജെപി എന്ന അവസ്ഥാവിശേഷം രൂപപ്പെട്ടിരിക്കുന്നു, പല ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ അതത് ഡിവിഷനുകളില്‍ തന്നെയുള്ളവരാണെന്നതും നേട്ടമാണ്.

4-ാം ഡിവിഷന്‍

വിമല രാധാകൃഷ്ണന്‍

നാലാം ഡിവിഷന്‍-കരിപ്പാലത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിമല രാധാകൃഷ്ണന്റെ പ്രചാരണം നാലാം റൗണ്ടിലെത്തിയിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങിയാണ് വോട്ടുറപ്പാക്കുന്നത്. വിപുലമായ വ്യക്തിബന്ധമാണ് വിമലയുടെ മുതല്‍ക്കൂട്ട്. കോര്‍പ്പറേഷനിലെ ഏറ്റവും ശോചനീയസ്ഥിതിയിലുള്ള ഡിവിഷനുകളിലൊന്നാണ് കരിപ്പാലം. മാറി മാറി വന്ന എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്വന്തക്കാരുടെ താല്‍പര്യം മാത്രമാണ് സംരക്ഷിച്ചതെന്ന് നാട്ടുകാര്‍ക്ക് പരാതിപ്പെടുന്നുണ്ട്. മാലിന്യം, കുടിവെള്ളം തുടങ്ങിയ പ്രശ്‌നങ്ങളിലൂന്നിയുള്ള വിമലയുടെ പ്രചാരണത്തിന് ജനപിന്തുണയേറുന്നു. എല്ലാവിഭാഗം സമുദായങ്ങളും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് വിമല പറഞ്ഞു. കണ്‍വെന്‍ഷനുകളും ജാഥകളുമൊക്കെയായി തുടരുന്ന പ്രചാരണം കൂടുതല്‍ സജീവമാക്കാനാണ് നീക്കം.

61-ാം ഡിവിഷന്‍

അച്ചുതന്‍ വെട്ടത്ത്

61-ാം ഡിവിഷന്‍ രവിപുരത്ത് അച്ചുതന്‍ വെട്ടത്തി (ഉണ്ണി) ന്റെ പ്രചാരണാര്‍ഥം നേവി ക്യൂന്‍ ഹെന്ന മരിയ കെന്നഡി എത്തി. തേവരയിലെ ആംഗ്ലോ ഇന്ത്യന്‍ കോളനിയിലാണ് ഹെന്ന അച്ചുതനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ബിജെപി നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് ഡിവിഷനിലെ ബാങ്കിംഗ്, ഐ.ടി. തുടങ്ങി വിവിധ രംഗങ്ങളിലെ പ്രൊഫഷണലുകള്‍ അച്ചുതനു വേണ്ടി പ്രചാരണത്തിനിറങ്ങും. ഇതിനകം നാലു തവണയിലേറെ വോട്ടര്‍മാരെ അച്ചുതന്‍ നേരില്‍ക്കണ്ടു.

55-ാം ഡിവിഷന്‍

പത്മജ എസ്. മേനോന്‍

55-ാം ഡിവിഷന്‍-ഗിരിനഗറിലെ സ്ഥാനാര്‍ഥി പത്മജ എസ്. മേനോന്‍ ഓരോ വീടും കയറിയിറങ്ങുകയാണ്. രണ്ടുവട്ടം ഇതിനകം വീടുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ടെന്നും വിവേകപൂര്‍വ്വം വോട്ടു ചെയ്യുമെന്നും തന്റെ ജയം ഉറപ്പാണെന്നും പത്മജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥി ശല്യം വിനയാകുമ്പോള്‍ പാര്‍ട്ടി ചിഹ്നം പോലുമില്ലാതെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്. തന്റെ സ്വന്തം ഡിവിഷനിലാണ് മത്സരിക്കുന്നതെന്നതും പത്മജയുടെ അനുകൂല ഘടകങ്ങളില്‍ പെടുന്നു.

10-ാം ഡിവിഷന്‍

സീന സത്യശീന്‍

വോട്ടര്‍മാരെ നേരില്‍ക്കണ്ട് ഡിവിഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അരമണിക്കൂറെങ്കിലും സംസാരിച്ച് വോട്ടുറപ്പാക്കിയാണ് 10-ാം ഡിവിഷന്‍ കരുവേലിപ്പടിയിലെ സ്ഥാനാര്‍ഥി സീന സത്യശീലന്റെയും പ്രചാരണം. ഇതുവരെ രണ്ടുതവണയിലേറെ വീടുകള്‍ കയറിയിറങ്ങി. എസ്എന്‍ഡിപിയുടെയും വെള്ളാള സഭയുടെ സഹകരണം സീനയുടെ ജയപ്രതീക്ഷയ്‌ക്ക് കൂടുതല്‍ ബലം നല്‍കുന്നു. വഴി, കാന, മാലിന്യ പ്രശ്‌നങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കാട്ടിയ നിസംഗതയ്‌ക്കെതിരായ നിലപാടിലൂന്നിയ സീനയുടെ പ്രചാരണത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കുടുംബയോഗങ്ങളും നേരിട്ടുള്ള ജനസമ്പര്‍ക്കവുമായി പ്രചാരണം ഊര്‍ജ്ജിതമാക്കുകയാണ് സീന.

72-ാം ഡിവിഷന്‍

ആരുഷി. പി

കോളേജ് വിദ്യാര്‍ഥിനിയെങ്കിലും പക്വവും ഊര്‍ജ്ജസ്വലവുമായ പെരുമാറ്റത്തിലൂടെ വോട്ടര്‍മാരുടെ കണ്ണിലുണ്ണിയായി മാറി കഴിഞ്ഞു 72-ാം ഡിവിഷന്‍-പൊറ്റക്കുഴിയിലെ ബിജെപി സ്ഥാനാര്‍ഥി ആരുഷി പി. മഹാരാജാസ് കോളേജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായ അരുഷിയെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് നാട്ടുകാര്‍. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അരുഷിക്കുണ്ട്. സ്ത്രീകളുടെ പ്രത്യേക സ്‌ക്വാഡ് തന്നെ അരുഷിക്കായി രംഗത്തുണ്ട്. റോഡ് ഷോ ഉള്‍പ്പെടെ പരിപാടികളുമായി വരും ദിവസങ്ങളില്‍ പ്രചാരണം കൊഴിപ്പിക്കാനാണ് തീരുമാനം.

62-ാം ഡിവിഷന്‍

ടി. കെ. നാരായണ സ്വാമി

62-ാം ഡിവിഷന്‍- എറണാകുളം സൗത്തിലെ ബിജെപി സ്ഥാനാര്‍ഥി ടി. കെ. നാരായണ സ്വാമി (സുന്ദരം) യുടെ പ്രചാരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. പ്രവര്‍ത്തകരുടെ സാന്നിധ്യംകൊണ്ട് റാലി ഏറെ ശ്രദ്ധേയമായി. ഇതിനകം നിരവധി തവണ നാരായണ സ്വാമി വോട്ടര്‍മാരെ കണ്ടു കഴിഞ്ഞു. ഫഌറ്റുകള്‍, ഹൗസിംഗ് കോളനികള്‍, അന്യസംസ്ഥാനക്കാര്‍, വോട്ട് ഇവിടെയെങ്കിലും മറ്റിടങ്ങളില്‍ താമസമാക്കിയവര്‍ എന്നിങ്ങനെ ഡിവിഷന്റെ പ്രത്യേകതകള്‍ കൃത്യമായി മനസ്സിലാക്കി ചിട്ടയായ പ്രവര്‍ത്തനമാണ് ടി. കെ. നാരായണ സ്വാമി നടത്തുന്നത്. ബ്രാഹ്മണ സഭയുടെ പിന്തുണ നാരായണ സ്വാമിയുടെ ജയപ്രതീക്ഷയ്‌ക്ക് കരുത്തുപകരുന്നു. നാരായണ സ്വാമിയുമായാണ് മുന്നണികളുടെ പോരാട്ടം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.

59-ാം ഡിവിഷന്‍

ലിഷ സന്തോഷ്

വ്യക്തമായ മുന്‍തൂക്കം നേടി 59-ാം ഡിവിഷന്‍-തേവരയിലെ ബിജെപി സ്ഥാനാര്‍ഥി ലിഷ സന്തോഷിന്റെ പ്രചാരണം നാലാം റൗണ്ടില്‍. ഡിവിഷന്റെ സ്വന്തമായ ലിഷയ്‌ക്ക് ധീവരസഭയുടെയും എസ്എന്‍ഡിപിയുടെയും പിന്തുണ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. കുടുംബയോഗങ്ങളും കണ്‍വെന്‍ഷനുകളുമൊക്കെയായി പ്രചാരണം ഊര്‍ജ്ജിതമായി തുടരുകയാണ്. നാലു തവണ വോട്ടര്‍മാരെ നേരിട്ടു കണ്ട് സംസാരിച്ചതിന്റെ പ്രയോജനം ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ലിഷ സന്തോഷ്. ഇന്ന് ലിഷയുടെ പ്രചാരണത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ പങ്കെടുക്കും.

14-ാം ഡിവിഷന്‍

ദിലീഷ്‌കുമാര്‍ എം. ആര്‍.

ശ്രദ്ധേയ പോരാട്ടം നടക്കുന്ന 14-ാം ഡിവിഷന്‍-തഴപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ദിലീഷ്‌കുമാര്‍ എം. ആര്‍. വ്യക്തമായ മേല്‍ക്കൈ നേടിയെന്ന് എതിരാളികള്‍ തന്നെ സമ്മതിക്കുന്ന സ്ഥിതിവിശേഷം. 10 വര്‍ഷം എല്‍ഡിഎഫിന്റെ കൗണ്‍സിലറായിരുന്ന വ്യക്തി റിബലായി മത്സരിക്കുന്നതുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഡിവിഷനാണ് തഴപ്പ്. അദ്ദേഹം മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്. ഈ റിബല്‍ സാന്നിധ്യം ഏറ്റവും ഗുണം ചെയ്യുക ദിലീഷ്‌കുമാറിനാണ്. വീണു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിലാണ് സ്ഥാനാര്‍ഥി. രണ്ടുവട്ടം വോട്ടര്‍മാരെ വീടുകളിലെത്തി കണ്ടു. സ്ത്രീകളുടെ സ്‌ക്വാഡും രംഗത്തുണ്ട്. എസ്എന്‍ഡിപി പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പ്രചാരണത്തിന്റെ ഭാഗമായി ബൈക്ക് റാലി നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.