ന്യൂദല്‍ഹി: നിലവാരമില്ലാത്ത പടക്കങ്ങളുടെ വന്‍തോതിലുള്ള കള്ളക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് തദ്ദേശ വിപണികളില്‍ ഇത് സംബന്ധിച്ച നിരീക്ഷണം ശക്തമാക്കി. പടക്കങ്ങള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് വിദേശ വ്യാപാര നയപ്രകാരം ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇതിനായുള്ള ലൈസന്‍സ് കേന്ദ്ര വാണിജ്യ മന്ത്രാലയം ആര്‍ക്കും നല്‍കിയിട്ടില്ല.
നിയമവിരുദ്ധമായി സൂക്ഷിച്ചിട്ടുള്ള ഇത്തരം പടക്കങ്ങള്‍ കണ്ടെടുക്കാനായി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ട്രിച്ചി, വിജയവാഡ, മധുര, ലുധിയാന എന്നിവിടങ്ങളിലെ 100 ലധികം മൊത്തവില്‍പന കേന്ദ്രങ്ങളിലും, ചില്ലറ വില്‍പനശാലകളിലും പരിശോധന നടത്തി. രണ്ട് കോടിയിലധികം രൂപാ വില മതിക്കുന്ന ചൈനീസ് പടക്കങ്ങള്‍ പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടുണ്ട്.
















