Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാരമ്പര്യതനിമയില്‍ വിദ്യാര്‍ത്ഥികള്‍ വിത്തെറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 10:19 pm IST
inKottayam

പാലാ: ചിങ്ങക്കൊയ്‌ത്തിന് നൂറുമേനി കൊയ്ത കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിഴിനാട് പാടശേഖരത്തില്‍ വീണ്ടും ഹരിത സമൃദ്ധിക്കായ് വിളവൊരുക്കുന്നു. കൊയ്‌ത്ത് കഴിഞ്ഞ് തരിശുകിടന്ന പാടം സ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വരമ്പ് വെട്ടി ഉഴുതുമറിച്ച് ഞൗരി ഉപയോഗിച്ച് നിലം പാകപ്പെടുത്തി കൃഷിയോഗ്യമാക്കിമാറ്റിയശേഷം വിത്ത് പാകാന്‍ യോഗ്യമാക്കി. ഇന്നലെ രാവിലെ കര്‍ഷകവേഷത്തില്‍ പാടത്തിറങ്ങിയ കുട്ടികള്‍ ഞാറ്റുപാട്ടിന്റെ താളത്തില്‍ വിത്ത് വിതച്ചു. കാര്‍ഷികമേഖലയില്‍നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഉപഭോക്തൃ സംസ്‌കാരത്തില്‍നിന്നും കേരളത്തെ മോചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതുതലമുറയ്‌ക്ക് കാര്‍ഷികവ്യത്തിയുടെ മഹത്വം കൃഷിയിടത്തിലൂടെ പകര്‍ന്നുനല്‍കുന്നത്.

കിടങ്ങൂര്‍ സൗത്ത് കൃഷ്ണപ്രിയയില്‍ ദിവാകരന്‍ നായരുടെ രണ്ടര ഏക്കര്‍ പാടത്താണ് ഇക്കുറിയും വിദ്യാര്‍ഥികള്‍ നെല്‍കൃഷി ചെയ്യുന്നത്. ഹരിതസേനാ കോ-ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ വാലയിലിന്റെ നിര്‍ദ്ദേശപ്രകാരം പാലേക്കര്‍ കൃഷിരീതി പൂര്‍ണമായും ഉള്‍ക്കൊണ്ട് ജൈവ കൃഷിയിലൂടെ വിളവെടുപ്പ് നടത്താനാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മുന്തിയ ഇനം ‘കുന്നുകളമ്പന്‍’ നെല്‍വിത്ത് വിതച്ച് വിള സമൃദ്ധി നേടിയ വിദ്യാര്‍ഥികള്‍ ഇക്കുറി ‘കൊടുകണ്ണി’ വിത്താണ് പാടത്ത് പരീക്ഷിക്കുന്നത്. ഹെഡ്മിസ്ട്രസ് എം.കെ. ശ്രീകുമാരിയും പി.ടി.എ പ്രസിഡന്റ് സതീഷ് കുന്നത്തും കൈമാറിയ വിത്ത് വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി പാടശേഖരത്തിലേക്ക് യാത്രയായി. കൊയ്‌ത്തുപാട്ടിന് കിടപിടിക്കുന്ന നാടന്‍ പാട്ടുപാടി പാടത്തിറങ്ങിയ കുട്ടികള്‍ മുതിര്‍ന്ന കര്‍ഷകരെ വെല്ലുന്ന പാടവത്തോടെ വിത്ത് വിതയ്‌ക്കുന്നത് കാണാന്‍ നാട്ടിലെ പൗര ജനങ്ങളും പാടവരമ്പത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച വിത്തുവിതയ്‌ക്കല്‍ ഒന്നരയോടെ പൂര്‍ത്തിയായി.

കഴിഞ്ഞ ഓണത്തിന് നടന്ന കൊയ്‌ത്തിന് നൂറുമേനി വിളവെടുത്ത കുട്ടികള്‍ കുന്നുകുളമ്പന്‍ വിത്ത് കുത്തിയെടുത്ത് അരിയായും പുട്ടുപൊടിയായും അവലോസുപൊടിയായും കിടങ്ങൂരില്‍ വില്പന നടത്തിയത് നാട്ടുകാര്‍ മറന്നിട്ടില്ല. ജൈവ കൃഷിക്കൊപ്പം കാര്‍ഷികവേല പകര്‍ന്നുനല്‍കുന്ന മഹത്വത്തെപ്പറ്റി പുതുതലമുറയെ ബോധവാ•ാരാക്കുക എന്നതാണ് ഇത്തരം കാര്‍ഷികരീതിയിലൂടെ കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലക്ഷ്യമിടുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. ഇവിടെ വിദ്യാര്‍ഥികള്‍ തനിച്ചല്ല കൃഷി ചെയ്യുന്നത്. കുട്ടികള്‍ക്കൊപ്പം കൃഷിയിടത്തില്‍ ഇറങ്ങി പണിയെടുക്കാനും നിര്‍ദ്ദേശം നല്‍കാനും അധ്യാപകരും തയ്യാറാകുന്നു എന്നതാണ് പ്രത്യേകത. അതോടൊപ്പം കൃഷി വിജ്ഞാനം പുതുതലമുറയ്‌ക്ക് പകര്‍ന്നുനല്‍കാന്‍ പ്രത്യേകം ക്ലാസുകളും വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ ഒരുക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.