പറമ്പില്‍ ബസാര്‍: കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സമിതിയില്‍ ഇത്തവണ ബിജെപി പ്രതിനിധിയായി താനുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് 17-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ഷീജ ഇരഞ്ഞിയില്‍ . ഇരുമുന്നണികളേയും ഏറെ പിന്നിലാക്കി പ്രചരണ രംഗത്ത് ശക്തമായ മുന്നേറ്റമാണ് ഇതിനകം നടന്നത്. കുടുംബശ്രീ എഡിഎസ് എന്ന നിലയില്‍ വാര്‍ഡിലെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയും തൊഴിലുറപ്പ് പദ്ധതികളുടെ വിജയകരമായ നടത്തിപ്പും ഷീജ എരഞ്ഞിയിലിനെ മറ്റു സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. അതുകൊണ്ട് തന്നെ ജനകീയ സ്ഥാനാര്‍ത്ഥിയായി ഇവര്‍ മാറിയിരിക്കുകയാണ്. 17-ാം വാര്‍ഡിന്റെ മുക്കും മൂലയും പരിചയമുള്ള ബിജെപി സ്ഥാനാര്‍ത്ഥി സഞ്ചാര യോഗ്യമല്ലാത്ത റോഡുകളുടേയും ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത വഴികളുടേയും ദയനീയ സ്ഥിതിമാറ്റുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഷീജ ഇരഞ്ഞിയില്‍ ഉറപ്പു നല്‍കുമ്പോള്‍ 17-ാം വാര്‍ഡിലെ വോട്ടര്‍മാര്‍ അത്പൂര്‍ണ്ണമായും വശ്വസിക്കുന്നു.
കന്നിയങ്കത്തിന്റെ യാതൊരു പരിഭ്രമവുമില്ലാതെ ശക്തമായി മുന്നേറുന്ന 17ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് തന്റെ വോട്ടെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ കുരുവട്ടൂര്‍ പഞ്ചായത്തിലെ ചരിത്രം വഴിമാറുമെന്നകാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും സംശയമില്ല.
















