ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി ഭാരതത്തെ പിന്നോട്ടടിച്ചുവന്ന ഉദ്യോഗസ്ഥ അനാസ്ഥയുടെ അടിവേരറുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതികളെ പാതിവഴിയിലാക്കുന്ന ചുവപ്പുനാടമുറിക്കാന്‍ പ്രധാനമന്ത്രി നേരിട്ടിടപെട്ടാല്‍ ഉദ്യോഗവൃന്ദത്തിന്റെ ഹുങ്ക് അടങ്ങിയല്ലേ പറ്റു.
പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ചിലാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. പ്രഗതിയെന്നു പേരിട്ട പരിശ്രമ പ്രകാരം പദ്ധതി നടത്തിപ്പിന്റെ ഗതിയറിയാന്‍ കേന്ദ്ര – സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം എല്ലാ മാസവും പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി നാലാമത്തെ ബുധനാഴ്ചയാണ് മോദി ഉദ്യോഗസ്ഥ പ്രമുഖരുമായി സംവദിക്കുക. ധനകാര്യം, നിയമം, പരിസ്ഥിതി, ഗതാഗത വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പ്രധാനമായും യോഗത്തില്‍ പങ്കെടുക്കുന്നത്. ഇതിലൂടെ ഏകദേശം 6000 കോടി ഡോളറിന്റെ കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയുണ്ടായി. റോഡുകള്‍, റെയില്‍വേകള്‍, തുറമുഖങ്ങള്‍, ഊര്‍ജ്ജോത്പദാന കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ക്ക് നല്‍കേണ്ടിയിരുന്ന 15000 കോടി ഡോളറിന്റെ കുടിശികയും അനുവദിച്ചു.
പല പദ്ധകളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും പ്രഗതിക്കു (പ്രതിമാസ യോഗം) മുന്നിലെത്തുന്നതിനു മുന്‍പ് പരിഹരിക്കപ്പെട്ടു. ഉത്തര്‍പ്രേദശിലെ ലഖ്‌നൗ മെട്രോ റെയില്‍ പദ്ധതിയും പ്രധാനമന്ത്രിയുടെ പരിശ്രമഫലമായി പുതുജീവന്‍ വച്ചവയില്‍പ്പെടുന്നു. പ്രതിമാസ യോഗത്തില്‍ പദ്ധതിയെപ്പറ്റി ചര്‍ച്ചവേണമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സത്വരമായി ഇടപെട്ട മോദി കേന്ദ്ര ഫണ്ടടക്കം പദ്ധതിക്കുവേണ്ട എല്ലാ സഹായങ്ങളും അനുമതികളും കൈമാറി.
വികസനത്തില്‍ രാഷ്‌ട്രീയം പാടില്ലെന്ന് എതിരാളികളോട് ഉദ്‌ഘോഷിക്കുന്നതുകൂടിയായി പ്രധാമന്ത്രിയുടെ നടപടികള്‍.
















