തൊടുപുഴ: തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച പോലീസുകാരനെ കാളിയാര്‍ സിഐ സി. ജയകുമാര്‍ പിടികൂടി. കരിമണ്ണൂരിലെ സ്വകാര്യ സ്‌കൂളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഏ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനില്‍കുമാറിനെയാണ് സിഐ കസ്റ്റഡിയില്‍ എടുത്തത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു ശേഷം പോലീസുകാരനെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി. പോലീസുകാരനെ സസ്‌പെന്റ് ചെയ്തതായി ജില്ല പോലീസ് സൂപ്രണ്ട് അറിയിച്ചു. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കാളിയാര്‍ സിഐയോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. സി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കയ്യോടെ പിടികൂടിയത്.നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത്.
















