കോഴിക്കോട്: സംബോധ് ഫൗണ്ടേഷന്‍ കോഴിക്കോട് സെന്ററും, ബോധാനന്ദ സേവാ സൊസൈറ്റിയുടെ(പാറോപ്പടി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗീതാജ്ഞായജ്ഞം നവംബര്‍ രണ്ട് മുതല്‍ ആറ് വരെ വൈകിട്ട് ആറ് മുതല്‍ 7.30 വരെ കോഴിക്കോട് തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ നടക്കും. സംബോധ് ഫൗണ്ടേഷന്‍ കേരളയുടെ മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയാണ് പ്രഭാഷകന്‍. വൈകിട്ട് നടക്കുന്ന യജ്ഞത്തില്‍ ഭഗവദ്ഗീത ആറാം അദ്ധ്യായം ധ്യാനയോഗത്തെ ആസ്പദമാക്കിയും നവംബര്‍ മൂന്ന് മുതല്‍ ആറ് വരെ രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെ നടക്കുന്ന ക്ലാസില്‍ തപോവനസ്വാമി രചിച്ച ബദരീശ സ്‌തോത്രത്തെ ആസ്പദമാക്കിയുമാണ് പ്രഭാഷണം. യജ്ഞത്തിന്റെ ഉദ്ഘാടനം കവി പി.പി. ശ്രീധരനുണ്ണി നിര്‍വഹിക്കും. ഉണ്ണികൃഷ്ണന്‍.പി, ഉദയന്‍. എ, മനോഹര്‍ദാസ് സി, രാധാകൃഷ്ണന്‍. കെ.വി, അമ്പിളി സുധീര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്
കോഴിക്കോട്:ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോഴിക്കോടുളള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.സി.എ. കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ (മെറിറ്റ്, മാനേജ്‌മെന്റ്) ഒഴിവ്. 2015 ലെ കേരള എന്‍ട്രന്‍സ് എഴുതി റാങ്ക് ലിസ്റ്റിലുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്ന് (വെളളി) രാവിലെ പത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952765154
















