ന്യൂദല്‍ഹി: ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ പരിശീലനം നല്‍കുന്നുണ്ടെന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തലോടെ ഭീകര പ്രവര്‍ത്തനങ്ങളിലെ പാക് പങ്ക് വെളിപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് ഭാരതം ആവശ്യപ്പെട്ടു. ഒരു മാറ്റത്തിന് വേണ്ടിയാകാം മുഷറഫ് സത്യം അംഗീകരിച്ചത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ പാക്കിസ്ഥാന് ആഗ്രഹമുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ദാവൂദ് ഇബ്രാഹിം അടക്കമുള്ളവര്‍ കൊടും ഹത്യകള്‍ ചെയ്തവരാണ്. അതിനാല്‍തന്നെ അവരെ ഭാരതത്തിന് കൈമാറണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ദാവൂദിന് പിന്തുണയും അഭയവും നല്‍കിയിട്ടുണ്ടെന്ന് മുഷറഫ് പറഞ്ഞതോടെ അതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഏറ്റെടുത്ത് ദാവൂദിനെ ഭാരതത്തിന് കൈമാറണമെന്നും വെങ്കയ്യ ആവശ്യപ്പെട്ടു. മുഷറഫിന്റെ പ്രസ്താവനയെപ്പറ്റി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രതികരിച്ചത്, ജനങ്ങളെപ്പോഴും അവരുടെ നായകന്മാരെപ്പോലെയായിരിക്കും എന്നെന്നും മന്ത്രി. പാക്കിസ്ഥാനില്‍ ഭീകരരുടെ ഫാക്ടറികള്‍ തന്നെയുണ്ടെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പ്രതികരിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളെയും പുറത്തുള്ള ജനങ്ങളെയും പാക്കിസ്ഥാന്‍ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നെന്ന് മുന്‍ സൈനിക മേധാവി വി.പി. മാലിക് പറഞ്ഞു. കോണ്‍ഗ്രസും പാക്കിസ്ഥാനെതിരെ രംഗത്തെത്തി.
















