പിറവം: രാമമംഗലം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇരുമുന്നണിസ്ഥാനാര്‍ത്ഥികളും വിമതന്മാരെ കൊണ്ട് ശ്വാസം മുട്ടുകയാണ്. രാമമംഗലം പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ഒന്നാം വാര്‍ ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ ത്ഥിയായിമത്സരിക്കുന്ന രജ്ഞി ത് വിജയകുമാറിനെതിരെ വിമതനായി മത്സരിക്കുന്നത് കോ ണ്‍ഗ്രസ്‌നേതാവും ഊരമന ക്ഷീരോല്പാദക സഹകരണസംഘം സെക്രട്ടറിയുമായ എം.എ.ജോയിയാണ്. 9-ാം വാര്‍ഡി ല്‍ കോണ്‍ഗ്ര സ് സ്ഥാനാര്‍ത്ഥി ബാബു കുരുത്തോലയ്‌ക്കെതി രെ വിമതനായി രാമമംഗലം സര്‍ വ്വീസ് സഹകരണസംഘം ഡയറക്ടര്‍ ബോ ര്‍ഡംഗം പി.പി.സുരേഷ്‌കുമാറാ ണ് രംഗത്തുള്ളത്.
സിപിഎം മുന്‍ലോക്കല്‍ സെക്രട്ടറി പി.എം.പൈലി മത്സരിക്കുന്ന ഏഴാം വാര്‍ഡില്‍ കഴി ഞ്ഞ 30വര്‍ഷമായി പാര്‍ട്ടി പ്രവ ര്‍ത്തകനും 25വര്‍ഷമായി ലോക്കല്‍ കമ്മറ്റിയംഗവുമായ ഇ.എച്ച്.രാജുവാണ് വിമതന്‍. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഊരമന ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാബു കുര്യാക്കോസാണ്. കേരള കോണ്‍ഗ്രസ് ബ്ലോക്ക് മ ണ്ഡലം സെക്രട്ടറി റ്റി.കെ.അലക്‌സാണ്ടറാണ് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി.
















