കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംഘം പ്രവര്‍ത്തകര്‍ക്ക് വോട്ടു ചെയ്യാനും, മറ്റു സ്ഥലങ്ങളില്‍ മനസാക്ഷി അനുസരിച്ച് വോട്ടുചെയ്യാനും കേരള ചേരമര്‍ സംഘം(കെസിഎസ്)സംസ്ഥാനക്കമ്മറ്റി ആഹ്വാനം ചെയ്തു. തിരുനക്കര ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളില്‍ നടന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.ഒ.കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കുമരകം ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘത്തിന് അനുകൂലമായ കോടതി വിധിയുണ്ടായിട്ടും പക്ഷപാതപരമായി നടപടി സ്വീകരിച്ച ജില്ലാ രജിസ്ട്രാര്‍ ജനറലിന്റെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പ്രംകുമാര്‍ തണ്ടപ്പള്ളി, പി.ആര്‍.ജോയി, എസ്.മണി, കെ.ഡി.ഗോപിദാസ്, വി.എസ്.ഷാജന്‍, ഐ.ആര്‍.സദാനന്ദന്‍, കെ.എം.ജയിംസ്, കെ.കെ.രാജപ്പന്‍, പി.ഡി.രാജന്‍, സി.കെ.കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
















