എരുമേലി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക നല്‍കിയ ഡമ്മി സ്ഥാനാര്‍ത്ഥി, പത്രിക പിന്‍വലിക്കാതെ വതോടെ എല്‍ഡിഎഫ് വിമതനെ സെക്കുലര്‍ പുറത്താക്കി. ഉമ്മിക്കുപ്പ 15-ാം വാര്‍ഡിലാണ് സംഭവം. എല്‍ഡിഎഫിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്തിയായ സോജന്‍ നല്‍കിയ പത്രികക്കൊപ്പമാണ് ഡെമ്മി സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ് സെക്കുലറിലെ പാണപിലാവ് സ്വദേശി ഷാജിയും പത്രിക നല്‍കിയത്. എന്നാല്‍ ഡെമ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാതെ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതാണ് ഒറിജിനല്‍ സ്ഥാനാര്‍ത്ഥിക്ക് ഭീഷണിയായത്. ഇതാണ് പുറത്താക്കല്‍ നടപടിക്ക് വഴിയൊരുക്കിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയായ ഷാജിയുടെ പക്കല്‍ നിരവധി വോട്ടുകള്‍ ഉളളതിനാല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്ന ഭീതിയിലാണ് പാര്‍ട്ടി നേതാവു കൂടിയായ പി.സി ജോര്‍ജ് എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം ഷാജിയെ പുറത്താക്കുന്നതെും മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലാല്‍ കൊക്കപ്പുഴ പറഞ്ഞു.
















