ആയഞ്ചേരി: കെപിസിസിയുടെ ബലിക ുടീരങ്ങളെ എന്നുതുടങ്ങുന്ന നാടകഗാനത്തി ലെ വിടര്‍ന്നു താമരമുകുളങ്ങള്‍…. എന്ന വരികള്‍ കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് അംഗം സി.കെ. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. ആയഞ്ചേരിയില്‍ വെച്ചുനടന്ന ബിജെപി റാലിയില്‍ സംസാരി ക്കുകയയിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ബലിദാനികളുടെ കുടുംബങ്ങള്‍ പോലും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പോടെ ബിജെപിയുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ അധികാ രത്തില്‍ എത്തും. ബിജെപി പഞ്ചായത്ത് പ്രസിഡന്റും ചോറോട് ജില്ലാപഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് പെരുമുണ്ടശ്ശേരി, കര്‍ഷക യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. രാജീവന്‍, മേഖലാ സെക്രട്ടറി രാമദാസ് മണലേരി, പി.കെ. അച്യുതന്‍, ഹേമലത ടീച്ചര്‍, പി.പി. ഇന്ദിര എന്നിവര്‍ സംസാരിച്ചു. കെ. സോമന്‍ സ്വാഗതവും ശ്രീജേഷ് കിഴക്കയില്‍ നന്ദിയും പറഞ്ഞു. ടി.വി. ഭരതന്‍, യു.വി. ചാത്തു, ശ്രീനിവാസന്‍ പുത്തൂര്‍, പി.കെ. പ്രമോദ്മാസ്റ്റര്‍, ബിന എലിക്കോട്ട്, ഷീജരാജന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
















