കോഴിക്കോട്: സിപിഎം വിട്ടവരെ അക്രമിച്ച് വധശ്രമക്കേസില്‍ 10 ഡിവൈഎഫ്‌ഐക്കാര്‍ക്ക് തടവും പിഴയും. ഒമ്പത് വയസ്സുകാരനായ അന്‍സിലിനെയും പിതാവ് ജിജോ തോമസിനെയും വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ ജഡ്ജി എസ്. കൃഷ്ണകുമാര്‍ തടവും പിഴയും വിധിച്ചത്.
2014 മാര്‍ച്ച് 18നായിരുന്നു കേസിനാസ്പദമായ സംഭവം. ചക്കിട്ടപാറ മുതുകാട് കുന്നംകണ്ടിയില്‍ ബിജു(38), ചെറുവത്ത് കുനിയില്‍ സി.കെ. പ്രമോദ്(37), രാരാറ്റുമ്മല്‍ ആര്‍. ഷിജു (33) എടവനക്കണ്ടി ജ്യോതിഷ് (25), കാരോല്‍ ഇര്‍ഷാദ് (22), താന്നിക്കണ്ടി ഷിജില്‍ ടി.കെ. എന്ന കണ്ണന്‍ (25), ചെങ്കോട്ടക്കൊല്ലി പാണന്റെകണ്ടി പി. കെ. റിജിത്ത് (24), പാട്ടശ്ശേരി മുക്ക് വീട്ടിയുള്ളപറമ്പില്‍ വി. എ. അജീഷ് (27), പടിഞ്ഞാറെയില്‍ മീത്തല്‍ രമിലേഷ് പി. എം. (33), വലിയപറമ്പില്‍ രജിന്‍ലാല്‍ എന്ന കുഞ്ഞിമുത്തു (25) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏഴു വര്‍ഷം കഠിന തടവും 5000 രൂപയുമാണ് ശിക്ഷ. 11-ാം പ്രതി കെ. ഷിബുവിനെ കോടതി വെറുതെ വിട്ടു.
ജിജോ തോമസിനെ വധിക്കണമെന്ന ഉദ്ദേശത്തോടെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും മകന്‍ അന്‍സിലാലിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജിജോ തോമസിന്റെ ചക്കിട്ടപാറയിലുള്ള വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു.
ഒമ്പതുകാരനായ അന്‍സിലും അമ്മ ബിജിതയും കോടതിയില്‍ സാക്ഷി മൊഴി നല്‍കി. ജിജോ തോമസും കുടുംബവും സിപിഎം വിട്ടതിലുള്ള പക തീര്‍ക്കാനായിരുന്നു ആക്രമണം.
പതിനാല് സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 25 രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. പരാതിക്കാരനെ ആക്രമിക്കാന്‍ ഉപയോഗിച്ച കല്ലും ഡി വൈ എഫ് ഐ കൊടിയുമടക്കം ആറ് തൊണ്ടിമുതലുകളും ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതന്‍, അഡ്വ. ടി കെ നിവിത എന്നിവര്‍ ഹാജ
രായി.
















