കോഴിക്കോട്:വികസനമാണീ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമെന്ന് റിച്ചാര്‍ഡ് ഹെ. മാറാട് വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാറാടിന്റെ വികസന പിന്നാക്കാവസ്ഥ മാറണം. ഇരു മുന്നണികളും വികസന മുരടിപ്പിന് കാരണക്കാരാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയജനക്ഷേമ പദ്ധതികള്‍ സാധാരണക്കാരന് പ്രയോജനകരമായി മാറി. ഇന്ത്യന്‍ ചരിത്രത്തില്‍ അത് പുരോഗതിയുടെ വിപ്‌ളവമായി കഴിഞ്ഞു. ജനദ്രോഹനടപടികള്‍ സ്വീകരിച്ച ഇരുമുന്നണികള്‍ക്കും എതിരെ ബിജെപി ഒരുയഥാര്‍ത്ഥ ജനകീയ ബദലായി ഈ തിരഞ്ഞെടുപ്പില്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, സ്ഥാനാര്‍ത്ഥി പൊന്നത്ത് ഷൈമ, ഏരിയാ പ്രസിഡന്റ് എം. പത്മനാഭന്‍, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ രനിത്ത് പുനത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
















