കൊച്ചി: കേരള രാഷ്‌ട്രീയത്തില്‍ അയിത്തം നിലനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. ബിജെപിയുമായി ആരെങ്കിലും സംസാരിച്ചാല്‍ അവരെ കേസില്‍ പ്രതിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ
വൈപ്പിന്‍ ഞാറയ്‌ക്കലില്‍ മേഖലാ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.എന്‍.രാധാകൃഷ്ണന്‍. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്ല നടനാണ്. എന്നാല്‍ ഇക്കാലത്ത് അദ്ദേഹത്തിന്റെ പോസ്റ്ററുമായി ഇറങ്ങിയിട്ട് കാര്യമില്ല. കാലം മാറിയിരിക്കുന്നു.
യുവതലമുറയുടെ കാലമാണിത്. തദ്ദേശതെരഞ്ഞെടുപ്പില്‍ വി.എസിന്റെ ചിത്രവുമായിവേണം പോസ്റ്റര്‍ തയ്യാറാക്കാനെന്ന സിപിഐ(എം) നിര്‍ദ്ദേശത്തെ പരാമര്‍ശിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായതുള്‍പ്പെടെ ഒരുതരത്തിലുള്ള കുപ്രചരണവും ഇക്കാലത്ത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിന്‍ മേഖലയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം ലക്ഷ്യമിട്ടുനടത്തിയ കുടുംബയോഗത്തില്‍ നൂറിലേറെ സ്ത്രീകള്‍ പങ്കെടുത്തു. ബിജെപി വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് ബിനീഷ്, സംസ്ഥാന സമിതിയംഗം വേലായുധന്‍ എന്നിവവരും സ്ഥാനാര്‍ത്ഥികളും സംസാരിച്ചു.
















