വടകര: കേരളത്തെ ഇരു മുന്നണികളും അവരുടെ പരീക്ഷണ ശാലയാക്കിതാണ് കേരള സമൂഹത്തിന് കിട്ടിയ നേട്ടമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ പദ്മനാഭന്‍പറഞ്ഞു. ബി. ജെ.പി. വില്ല്യാപ്പള്ളി പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് റാലി വില്ല്യപ്പള്ളിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസരിക്കുകയരുന്നു അദ്ദേഹം. ബി. ജെ. പി. വികസനത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ഇരു മുന്നണികളും അതില്‍നിന്നും ഒഴിഞ്ഞുമാറി വര്‍ഗ്ഗിയത എന്ന പുകമറ സൃഷ്ടിച്ചു അതിനെപ്പറ്റി ചര്‍ച്ചചെയ്യാനാണ് ധൃതി. ഇത്തരത്തില്‍ അധികാരത്തിന് വേണ്ടി രാഷ്‌ട്രത്തെ ഭിന്നിപ്പിച്ച് വികസനം മുരടിപ്പിക്കുകയാണ് സി.പി. എം.ഉം കോണ്‍ഗ്രസ്സും ഇക്കാലമത്രയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ബിജെപി. പഞ്ചായത്ത് സമിതി പ്രസിഡണ്ട് ചെത്തില്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ല സിക്രട്ടറി അഡ്വ: വി.പി. ശ്രീപദ്മനാഭന്‍, കെ. കെ. രാജീവന്‍, ടി. കെ. രാജന്‍, അഡ്വ. കെ. പി. ദിലീപ്, അരീക്കല്‍ രാജന്‍, പി. പി. മുരളി, പി. എം. ഷിനോജ്, രാജേഷ് മാങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
















