പമ്പാവാലി: മലയോരമേഖലയായ കണമല, എരുത്വാപ്പുഴ, കാളകെട്ടി മേഖലകളിലെ ബിജെപിസ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചവരെ പോലീസ് പിടികൂടി. എരുത്വാപ്പുഴ കീരിത്തോട് സ്വദേശികളായ കൊല്ലംപറമ്പില്‍ സുമിത്ത്(23), കളത്തില്‍ ജിത്തു(21), ആനക്കല്ലില്‍ ശ്യാമലു(23) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്. മേഖലയിലെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും പ്രതികളെ പോലീസില്‍ എല്‍പ്പിക്കുകയായിരുന്നുവെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍ സോജി പറഞ്ഞു.
















