കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ ഹാന്റ്‌ബോള്‍ ടീം സെലക്ഷന്‍ അട്ടിമറിച്ചതായി പരാതി. കഴിഞ്ഞ 17ന് പയ്യന്നൂര്‍ വയക്കരയില്‍ നടന്ന ക്യാമ്പില്‍ അര്‍ഹതപ്പെട്ട പലരെയും തഴഞ്ഞുവെന്നും സംസ്ഥാന ഹാന്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യത്തിനനുസരിച്ചാണ് സെലക്ഷന്‍ നടക്കുന്നതെന്നും കായിക താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച കോഴിക്കോട് ജില്ലയില്‍ നിന്നും ഒരാളെപോലും ഉള്‍പ്പെടുത്താതെയാണ് സംസ്ഥാനതല ടീം ഉണ്ടാക്കിയതെന്ന് അഞ്ജലി മാനുവല്‍, സജീന സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം ജനനതിയ്യതി 1996 ജനുവരി 1 അടിസ്ഥാനപ്പെടുത്തിയായിരുന്നു അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. പിന്നീടത് ഒക്‌ടോബര്‍ 28 ആക്കി മാറ്റി. സംസ്ഥാന ടീം തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആരൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടതെന്ന് ഔദ്യോഗികമായി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 17ന് നടന്ന ക്യാമ്പില്‍ പങ്കെടുത്ത അഞ്ജലി മാനുവലിന് മൂന്ന് ദിവസം കഴിഞ്ഞ് ലിസ്റ്റില്‍ പേരില്ലെന്ന് പറഞ്ഞ് തിരികെ അയയ്‌ക്കുകയായിരുന്നു.
യോഗ്യത ഇല്ലാത്തവരാണ് ടീം സെലക്ഷന്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാ ന ടീം യോഗ്യതയില്ലാത്തവരാണെന്ന് പറഞ്ഞതിനെ തുടര്‍ ന്നാണ് തന്റെ മകള്‍ക്ക് ഈ ഗതി ഉണ്ടായതെന്ന് കായിക അധ്യാപകയും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടീം മാനേജരുമായിരുന്ന സ്റ്റെല്ലാ ജോര്‍ജ്ജ് പറഞ്ഞു. അസോസിയേഷന്റെ ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് മുഖ്യമന്ത്രിക്കും സ്‌പോര്‍ട്‌സ് മന്ത്രിക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് അഞ്ജലിയുടെ അച്ഛനും ഹാന്റ്‌ബോള്‍ കോച്ചുമായ പി.ജെ. മാനുവല്‍ പറഞ്ഞു.
















