കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മൂഴിക്കല്‍ 16-ാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എങ്ങുമില്ലാത്ത ചൂട്. വനിതാ സംവരണ സീറ്റായ ഇവിടെ ബിജെപിക്കുവേണ്ടി എ.പി. ജിഞ്ചുവും എല്‍ഡിഎഫിലെ മുന്‍ കൗണ്‍സിലറെ പി.കെ. ശാലിനിയും മുസ്ലിംലീഗ് സ്വതന്ത്രയായി റജലു നടേശനുമാണ് മത്സര രംഗത്തുള്ളത്. കെ.പി ജിഞ്ചു കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അന്ന് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ജിഞ്ചു പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയായിരുന്നു. ഹിന്ദുഐക്യവേദി കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടനാ സെക്രട്ടറി വി.കെ. ഷൈജുവാണ് ഭര്‍ത്താവ്.
കോവൂരില്‍ കഴിഞ്ഞതവണ മത്സരിച്ച് തോറ്റത് കുറഞ്ഞ വോട്ടുകള്‍ക്കാണ്. ആ തെരഞ്ഞെടുപ്പിലെ അനുഭവ പരിചയം വെച്ചാണ് മൂഴിക്കലില്‍ ജിഞ്ചു രാപ്പകലില്ലാതെ പ്രവര്‍ത്തനത്തിലുള്ളത്. രണ്ട് മുന്നണികളിലുമുള്ള പടലപ്പിണക്കവും വാര്‍ഡിന്റെ അവികസിതാവസ്ഥയും ബിജെപിയെ സഹായിക്കുമെന്നാണ് ജിഞ്ചുവിന്റെ പ്രതീക്ഷ. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്‌ക്ക് കീഴടങ്ങിയ ഇരുമുന്നണികളുടെയും രാഷ്‌ട്രീയ നിലപായില്‍ പ്രതിഷേധിച്ച് പിന്നോക്ക സമുദായങ്ങള്‍ ബിജെപിക്ക് പിന്നിലണിനിരന്നത് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുവെന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയ ജിഞ്ചുവിന്റെ അഭിപ്രായം. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയും പതിനാറാം വാ ര്‍ഡിലെ ബിജെപി പ്രവര്‍ ത്തകരുടെ കഠിനപ്രയത്‌നവും വിജയപ്രാപ്തിയിലെത്തിക്കുമെന്നാണ് ഈ യുവസ്ഥാനാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍.
















