Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ത്രിതല പഞ്ചായത്ത്: മൂന്നു വോട്ടും ചെയ്യുന്നില്ലെങ്കില്‍ എന്‍ഡ് ബട്ടന്‍ അമര്‍ത്താന്‍ മറക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 10:16 am IST
in Kozhikode

കോഴിക്കോട്:ത്രിതല പഞ്ചായത്തില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുവെന്ന സവിശേഷതയുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്. ഒരു കണ്‍ട്രോള്‍ യൂനിറ്റിലൂടെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഒന്നിച്ചുവോട്ടുചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോന്നിനും പ്രത്യേകമായുള്ള ബാലറ്റ് യൂനിറ്റുകള്‍ വഴിയാണ് ഇത് നിര്‍വഹിക്കുക.

പോളിംഗ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സ്ലിപ്പ് സ്വീകരിച്ച ശേഷം അത് കണ്‍ട്രോള്‍ യൂനിറ്റിന്റെ ചുമതലയുള്ള ഓഫീസര്‍ക്ക് നല്‍കുകയാണ് വോട്ടര്‍ ചെയ്യേണ്ടത്. അതോടെ ഓഫീസര്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം വോട്ടിംഗിനായി സജ്ജമാക്കും. അപ്പോള്‍ ചെറിയൊരു ബീപ്പ് ശബ്ദം കേള്‍ക്കാം. അതിനു ശേഷമാണ് മൂന്നു ബാലറ്റ് യൂനിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നിടത്തേക്ക് വോട്ടിംഗിനായി നീങ്ങേണ്ടത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തില്‍ സജ്ജീകരിച്ച ഇവയില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയിരിക്കും. ഗ്രാമപഞ്ചായത്തിന്റേതില്‍ വെള്ളയും ബോക്കിന്റേതില്‍ പിങ്കും ജില്ലാ പഞ്ചായത്തിന്റേതില്‍ ഇളം നീലയും നിറത്തിലുള്ള ലേബലായിരിക്കും ഉണ്ടാവുക. യന്ത്രം വോട്ടിംഗിന് സജ്ജമായാല്‍ ഓരോ യൂനിറ്റിന്റെയും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ചെറിയ ലൈറ്റ് തെളിഞ്ഞുകാണാം.

സമ്മതിദായകന്‍ ഒരു തലത്തിലെ സ്ഥാനാര്‍ഥിക്കു നേരെയുള്ള ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ ചെറിയ ബീപ്പ് ശബ്ദമുണ്ടാവുകയും ചിഹ്നത്തിനു നേരെയുള്ള ചെറിയ ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ഇങ്ങനെ മൂന്ന് വോട്ടും രേഖപ്പെടുത്തുന്നതോടെ ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം. വോട്ടിംഗ് പൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്നതാണിത്.

എന്നാല്‍ ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലേക്കുള്ള വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്ത വോട്ടര്‍മാര്‍ അവസാന ബാലറ്റ് യൂനിറ്റിലെ ചുവപ്പുനിറത്തിലുള്ള എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമേ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാവുകയുള്ളൂ. വോട്ടര്‍മാര്‍ തന്നെയാണ് ഇതു ചെയ്യേണ്ടത്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നീണ്ടൊരു ബീപ്പ് ശബ്ദം കേള്‍ക്കാം.

ഏതെങ്കിലും വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്താത്ത സാഹചര്യമുണ്ടായാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ അത് ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമുള്ള ഭാഗം എന്തെങ്കിലും വച്ച് മറച്ച ശേഷം രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ഓഫീസര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്താന്‍. വോട്ടിംഗിന്റെ രഹസ്യസ്വഭാവവും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്.

മൂന്നു വോട്ടും ചെയ്യുന്നവര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ടതില്ല. ചെയ്യാന്‍ താല്‍പര്യമുള്ള എല്ലാ വോട്ടുകളും രേഖപ്പെടുത്തിയ ശേഷമേ ഈ ബട്ടന്‍ അമര്‍ത്താവൂ. കാരണം എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷം വോട്ട് ചെയ്യാന്‍ സാധിക്കില്ല.

അതേസമയം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ നിയമസഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഓരോന്നു വീതമുള്ള വോട്ടിംഗ് യന്ത്രമാണുണ്ടാകുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

Football

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പുതിയ വാര്‍ത്തകള്‍

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.