കോഴിക്കോട്: സൈക്കിളുമായി പോകുന്ന കുട്ടികളെ ഡിവൈഎഫ്‌ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. ചക്കുംകടവ് എരഞ്ഞിക്കല്‍ പറമ്പ് പടിഞ്ഞാറെ മുരിങ്ങത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒഴിവുദിവസമായതിനാല്‍ കുട്ടികള്‍ ഒന്നിച്ച് കളിക്കാനിറങ്ങിയതായിരുന്നു. പൊടുന്നെനെയാണ് കുട്ടികള്‍ക്കെതിരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്.
ഒന്നുമറിയാതെ സ്തംഭിച്ചുപോയ കുട്ടികള്‍ കൊടീയ മര്‍ദ്ദനത്തില്‍ സഹിക്കാതെ തലങ്ങും വിലങ്ങും ഓടി. പലര്‍ക്കും ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കുട്ടികള്‍ ബിജെപിയ്‌ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്.
ഈ പ്രദേശത്ത് കഴിഞ്ഞകുറേക്കാലമായി സിപിഎം ദുര്‍ബലപ്പെടുന്നതും ബിജെപി പ്രവര്‍ത്തനം ശക്തമാകുന്നതും സിപിഎമ്മുകാരെ പ്രകോപിപ്പിച്ചിരുന്നു.
കോര്‍പ്പറേഷന്‍ 56-ാം ഡിവിഷനിലെ ബിജെപി തെരഞ്ഞെടുപ്പുപ്രവര്‍ത്തനം കൂടുതല്‍ സജീവമാകുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ കുട്ടികള്‍ക്കെതിരെ തിരിഞ്ഞത്. ഡിവൈഎഫ്‌ഐ ആക്രമണത്തിനെതിരെ രാഷ്‌ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















