കണ്ണൂര്‍: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നവം.15 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നിര്‍ദ്ദേശിച്ചു. ഇതിനായി സ്‌പെഷ്യല്‍ സര്‍വ്വെ ടീമിനെ നിയമിക്കുമെന്നും പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) വി.പി.മുരളീധരന്‍, ജില്ലാ സര്‍വ്വെ സൂപ്രണ്ട് കെ.ബാലകൃഷ്ണന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എഎസ്എല്‍) എ.ശ്രീവത്സന്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















