കോഴിക്കോട്: സോളാര്‍തട്ടിപ്പ് കേസ് സാക്ഷിവിസ്താരം ഡിസംബര്‍ 14ന് ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍, രണ്ടാം പ്രതി സരിത എസ് നായര്‍, മൂന്നാം പ്രതി സരിതയുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവര്‍ക്കെതിരെ വിചാരണക്കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
തട്ടിപ്പ്, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നതെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്) മജിസ്‌ട്രേറ്റ് ജോജി തോമസ് പ്രതികളെ അറിയിച്ചു. അതേസമയം കോടതിയില്‍ ഹാജരായ മൂന്നു പ്രതികളും കുറ്റപത്രത്തിലെ കണ്ടെത്തലുകളെ നിഷേധിച്ചു.
ഈ മാസം 26 ന് തൃശൂരില്‍ ചന്ദ്രബോസ് കൊലക്കേസിന്റെ വിചാരണയ്‌ക്ക് ഹാജരാവാനുള്ളതിനാല്‍ നവംബറിന് ശേഷമേ കേസ് പരിഗണിക്കാവൂവെന്ന് സരിതയ്‌ക്ക് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന്‍ ടി എസ് രാജന്‍ കോടതിയോട് ആഭ്യര്‍ത്ഥിച്ചു.
എന്നാല്‍ കൊയിലാണ്ടി കോടതിയില്‍ മറ്റൊരു കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ കേസ് ഡിസംബറിലെ പരിഗണിക്കാവൂവെന്ന് വക്കീലില്ലാതെ സ്വയം വാദിക്കുന്ന ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മണിലാലിന് വേണ്ടി അഡ്വ. അഞ്ജന ശേഖര്‍ ഹാജരായി. പ്രതികളുടെ അഭിഭാഷകരുടെയും അഭ്യര്‍ത്ഥന പരിഗണിച്ച് കേസ് പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 14 ലേക്ക് മാറ്റി.
ടീം സോളാറിന്റെ മലബാ റിലെ വിതരണമെടുക്കാനും വീട്ടിലും ഓഫീസിലും സോ ളാര്‍ പാനല്‍ സ്ഥാപിക്കാ നുമായി അസോസിയേറ്റഡ് സ്റ്റീല്‍സ് ഉടമയായ അബ്ദുള്‍ മജീദില്‍ നിന്നും 42,70,375 രൂപ സരിതയും ബിജു രാധാകൃഷ്ണും ചേര്‍ന്ന് തട്ടിയെടുത്തെന്ന പരാതിയിലാണ് കസബ പൊലീസ് 2012 നവംബര്‍ 9ന് കേസെടുത്തിരുന്നത്.
















