കൊച്ചി: ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസിനെ പനമ്പിള്ളി നഗറിലും നിലവിലുള്ള കൗണ്‍സിലര്‍ ശ്യാമള പ്രഭുവിനെ സ്വന്തം ഡിവിഷനില്‍ തന്നെയും സ്ഥാനാര്ത്ഥികളാക്കിക്കൊണ്ട് ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇതൊടെ ആകെയുള്ള 74 വാര്‍ഡുകളില്‍ 72ലും ബിജെപി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി ബിജെപിയ്ക്ക് ആയിരം മെമ്പര്ഷിപ്പിലധികമുള്ള 25 ഡിവിഷനുകളാണ് കൊച്ചി കോര്‍പ്പറേഷനിലുള്ളത്. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കൊച്ചിയിലുള്ള പദ്ധതികളും ദേശീയ വികാരവും, എസ്എന്‍ഡിപി പിന്തുണയും ധീവരസഭ, കുടുംബി സേവാ സംഘം ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയും ഈ തെഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് അവകാശപ്പെട്ടു. ചിലഡിവിഷനുകളില് എന്‍എസ്എസ് പ്രാദേശിക ഘടകങ്ങളുമായും തെരഞ്ഞെടുപ്പ് ധാരണകളുണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ 8 പേര് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമാണ്.
ഭാരതീയ ജനതാ പാര്‍ട്ടി എറണാകുളം ജില്ലാ കമ്മറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന കൊച്ചി കോര്പ്പറേഷന് സ്ഥാനാര്‍ത്ഥി ലിസ്റ്റ് (രണ്ടാം ഘട്ടം). ഡിവിഷന് 1 ഫോര്‍ട്ടുകൊച്ചി ശ്യാമള അനിരുദ്ധന്. 4 കരിപ്പാലം, വിമല രാധാകൃഷ്ണന്. 5 മട്ടാഞ്ചേരി, ആര്.എസ്.ശ്രീകുമാര്‍. 7 ചെര്‍ളായി , ശ്യാമള എസ്. പ്രഭു. 24 മൂലങ്കുഴി, പി.ഇമ്മാനുവേല്‍. 26 നസ്രത്ത്, ആനന്ദ്. 56 പനമ്പിള്ളി നഗര്‍, അഡ്വ.പി.ജെ.തോമസ്. 57 കടവന്ത്ര, രാമകൃഷ്ണന്. 58 കോന്തുരുത്തി, പ്രദീപ്. 60 പെരുമാനൂര്‍, രാജീവ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: