Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അന്ധമായ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 08:37 pm IST
inVicharam

കേരളത്തില്‍ തെരുവുനായകള്‍ ചെയ്യുന്നത് തെണ്ടിത്തരം തന്നെ, സംശയമില്ല. പക്ഷെ, നാം മനുഷ്യരും, അവയോ കേവലം പട്ടികളും ആണെന്നുള്ള തിരിച്ചറിവോടുകൂടി വേണം അതിനുള്ള പരിഹാരം കണ്ടെത്തേണ്ടത്. അല്ലാതെ വൈരാഗ്യവും , പകയും , വിദ്വേഷവും കൂടിയുള്ള സമീപനമല്ല വേണ്ടത് . തെരുവില്‍ നായകള്‍ പെരുകുന്നതിനൊരു മുഖ്യ കാരണം, ഉടമസ്ഥര്‍ വളര്‍ത്തു നായകളെ തെരുവിലുപേക്ഷിച്ചു കളയുന്നതുമൂലമാണെന്നതാണ് പുതിയ കണ്ടുപിടുത്തം! ഇതിനൊരു പരിഹാര മാര്‍ഗം, പത്രവാര്‍ത്തയില്‍ കണ്ടത് , വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് കൊടുത്തു തുടങ്ങണമെന്നുള്ളതാണ്.

കേരളത്തില്‍ നായ വളര്‍ത്തുന്ന എത്ര ആളുകള്‍ അവയെ തെരുവില്‍ ഉപേക്ഷിക്കാറുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. നൂറില്‍ ഒരാള്‍ പോലും അങ്ങനെ ചെയ്യുമെന്നു വിശ്വസിക്കുന്നില്ല. കാരണം മിക്ക ആളുകളും നായയെ ഓമന മൃഗമായി വളര്‍ത്തുന്നത് അവര്‍ ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യം ആയതിനാലാണ്, അല്ലാതെ അവരാരും ആര്‍ക്കോ വേണ്ടി ത്യാഗം ചെയ്യുന്നതായിരിക്കില്ലല്ലോ! എത്രയോ ആളുകള്‍ തങ്ങളുടെ ഓമന നായക്ക് വേണ്ടി അവനവനു വേണ്ട പ്രിയപ്പെട്ട പല കാര്യങ്ങളും മാറ്റിവയ്‌ക്കുന്നു, ത്യജിക്കുന്നു! അവരുടെയൊക്കെ ജീവിതത്തിന്റെ കേന്ദ്രബിന്ദു എപ്പോഴും അവരുടെ പ്രിയപ്പെട്ട ഓമന മൃഗമായിരിക്കും, സംശയമില്ല . അവയ്‌ക്ക് പ്രായമാകുമ്പോഴും, സുഖമില്ലാതെ വരുമ്പോഴും ഹൃദയമുരുകി അവയ്‌ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരാണ് മിക്ക ഉടമസ്ഥരും. അവയെ നഷ്ടപ്പെടുകയോ, അഥവാ അവര്‍ മരണത്തിനു കീഴടങ്ങേണ്ട അവസ്ഥയോ വന്നാല്‍ ജീവിതം തന്നെ മതിയായി എന്ന നിലപാടിലേക്ക് പോലും പല ഉടമസ്ഥരും വഴുതി വീണു പോകാറുമുണ്ട്.

ഇതിനു കടകവിരുദ്ധമായി വേറിട്ട ചില സംഭവങ്ങള്‍ നടക്കാറുണ്ട് എന്നുള്ളതു സത്യം തന്നെ. കുറച്ചു നാള്‍ മുമ്പ് ഒരു പത്രവാര്‍ത്ത വായിച്ചതോര്‍മവരുന്നു. ഒരു വളര്‍ത്തു പട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രെയിനിന്റെ ലഗ്ഗേജ് വാനില്‍ കണ്ടെത്തിയത്. ഒരു ദിവസം മുഴുവനും ആ പാവം നായ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത ട്രെയിനില്‍, വെള്ളം പോലും കുടിക്കാന്‍ സാധിക്കാതെ നരകിക്കുകയായിരുന്നു .ഇത് ചെയ്തതും ക്രൂരനായ അവന്റെ യജമാനന്‍ തന്നെ ആയിരിക്കണമല്ലോ! മനുഷ്യരിലും പല ഗുണങ്ങളുണ്ടല്ലോ! അതിക്രൂരമായ അവന്റെ ഭീഭത്സ മുഖം നമുക്ക് പല സന്ദര്‍ഭങ്ങളിലും കാണുവാന്‍ സാധിക്കും.

ഈ ഭൂമി മനുഷ്യന് മാത്രം വേണ്ടി ഉള്ളതല്ല എന്നെല്ലാവര്‍ക്കും ഒരു ബോധം ഉണ്ടായിരുന്നെങ്കില്‍ വളരെ നല്ലതായിരുന്നു.

പേ പിടിച്ച പട്ടികളെ തല്ലിക്കൊല്ലണമെന്നു നിര്‍ബന്ധമാണെങ്കില്‍ അങ്ങനെ ആവാം .പക്ഷെ തെരുവ് പട്ടികളെ മുഴുവന്‍ ഓടിച്ചിട്ട് കൊന്നുകളയാനാണോ എല്ലാവരുടെയും ഭാവം? അങ്ങനെ ആണെങ്കില്‍ നമ്മുടെ നാട്ടിലെ സ്വബോധം നഷ്ടപ്പെട്ടു കൊലയും ബലാത്സംഗവും ചെയ്തു വിലസുന്നവരെയും ഒക്കെ തല്ലിക്കൊല്ലണ്ടേ? നായ്‌ക്കളെക്കാള്‍ വിവേചനശക്തിയും ബുദ്ധിയും കഴിവും ഉള്ള മനുഷ്യര്‍ക്ക് എന്തും ആകാം എന്നാണോ? വെട്ടാന്‍ കൊണ്ടുപോയ ഒരു പോത്ത് വിരണ്ടോടിയ കാഴ്ച ഈയിടെ എല്ലാവരും ന്യൂസ് ചാനലില്‍ കണ്ടതാണല്ലോ! നല്ല ആരോഗ്യമുള്ള ആ പോത്ത് വിറളി പിടിച്ചോടുന്നത് കണ്ടിട്ട് സങ്കടം സഹിക്കാനായില്ല. അതിനെ കൊന്നു തിന്നു വിശപ്പ് മാറ്റുവാനായി പുറകെ പായുന്ന മനുഷ്യരുടെ ആവേശവും അഹങ്കാരവും കണ്ടാല്‍ ഈ അധികാരമൊക്കെ അവനായി മാത്രം പതിച്ചു നല്‍കിയതാണെന്നു തോന്നും.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ ഇട്ടു നരകയാതന അനുഭവിപ്പിക്കുന്നതിനെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. അവിടെയും മനുഷ്യന്റെ ആധിപത്യം തന്നെ മുഖ്യപ്രശ്‌നം. ആരുടെ നന്മക്ക് വേണ്ടിയാണ് നാം ആചാരങ്ങളുടെ പുറകെ പായുന്നത് ? ആനകളെ നിരത്തി നിര്‍ത്തി പീഡിപ്പിച്ചു, ദേവ പ്രീതി നേടിയെടുത്തു ആരുടെ ജീവിതം ധന്യമാക്കുന്നു? ദൈവത്തിനു ഭൂമിയിലേക്ക് ഇറങ്ങി വരുവാനും സംവദിക്കുവാനുമുള്ള ഒരു അവസരം ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹത്തിന് തീര്‍ച്ചയായും ഇതിനൊക്കെ എതിരായി ചിലതൊക്കെ പറയാനുണ്ടാവും എന്നത് നിസ്സംശയം!

അടുത്തയിടെ കേരളത്തിലെ ഒരു പക്ഷി സങ്കേതത്തില്‍, ഒരു ചെറിയ കൂട്ടില്‍ ഒരു മുന്തിയ ജാതിയില്‍ പെട്ട കുരങ്ങു കിടക്കുന്നത് കാണുവാനിടയായി.

ആ പാവം ജന്തുവിനെ എന്ത് കാര്യത്തിനാണ് അവിടെ അങ്ങനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് മനസ്സിലായില്ല. ‘കുരങ്ങ് എന്ന് പറയപ്പെടുന്ന ജീവി ഇതാണ് മക്കളേ’ എന്ന് വളരുന്ന തലമുറയ്‌ക്ക് പഠിപ്പിച്ചു കൊടുക്കുവാനാണോ? അതിനായി ആ കുരങ്ങന്റെ മുഴുവന്‍ ആയുസ്സും ആ കുഞ്ഞു കൂട്ടില്‍ സ്വാതന്ത്ര്യം എന്തന്നനുഭവിക്കാന്‍ ഭാഗ്യമില്ലാതെ കഴിച്ചുകൂട്ടണോ? ഇത്തരം മനുഷ്യന്റെ ക്രൂര പ്രവൃത്തികളെക്കുറിച്ച് പരാതി കൊടുക്കുന്നതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ നോക്കി കണ്ടുപിടിച്ചു.

അത് പ്രാവര്‍ത്തികമാക്കുവാനും എന്തെങ്കിലും ചെയ്യുവാനും തീരുമാനമുണ്ട്. മനുഷ്യന്‍ മുന്‍പിന്‍ നോക്കാതെ അവനവന്റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും രസത്തിനും മാത്രം മുന്‍തൂക്കം കൊടുക്കുന്നതെന്തുകൊണ്ട് ? തങ്ങള്‍ക്കു ചുറ്റും ഉള്ള മറ്റു ജീവ ജാലങ്ങളെക്കുറിച്ച് കുറച്ചു കൂടി അനുതാപപൂര്‍വം ചിന്തിച്ചു കൂടേ? നിന്നോളം ശക്തിയില്ലാത്ത ആ പാവങ്ങള്‍ക്കുവേണ്ടി കുറച്ചൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുത്താലും നിന്നുടെ രാജാധിരാജ പട്ടം അവിടെത്തന്നെ ഭദ്രമായി ഉണ്ടായിരിക്കും, ഈ പ്രപഞ്ചത്തിന്റെ അധിപനായി നിനക്കുതന്നെ വിലസാം!

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.