Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അമിത് വൈദ്യ ഗോമാതാവ് രക്ഷിച്ച ജീവിതം പറയുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 04:52 pm IST
inVaradyam

കേരളമെമ്പാടും ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ഉത്സാഹിച്ച് ഇറങ്ങിയവര്‍ കേള്‍ക്കാതെ പോകരുത് ഈ വാക്കുകള്‍. ജീവിതാനുഭവങ്ങളാണ് ഏറ്റവും വലിയ പാഠപുസ്തകമെങ്കില്‍ അതില്‍ നിന്നും അമിത് വൈദ്യയെന്ന ചെറുപ്പക്കാരന്‍ അടര്‍ത്തിമാറ്റിയ വാക്കുകളില്‍ ജീവിതം തിരികെക്കിട്ടിയതിന്റെ ഊര്‍ജമുണ്ട്. കാന്‍സര്‍ ബാധിതനായി മരണത്തെ മുഖാമുഖം കണ്ട്, ജീവിതത്തിനും മരണത്തിനുമിടയില്‍ ആറുമാസക്കാലം വിധിച്ച ഡോക്ടറെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചുവരവ്. അമിത് വൈദ്യ, സാമ്പത്തിക ശാസ്ത്രത്തില്‍ വിദഗ്ധനായ ഭാരത വംശജന്‍. താനൊരു അര്‍ബുദരോഗിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളര്‍ന്നുപോയില്ല അമിത്. ജീവിക്കണമെന്ന അമിതാവേശമായിരുന്നു ഉള്ളില്‍. പക്ഷേ 2012ല്‍ അമിതിനെ പരിശോധിക്കുന്ന ഓങ്കോളജിസ്റ്റ്, ഉദരത്തെ ബാധിച്ച അര്‍ബുദം ശ്വാസകോശത്തേയും കരളിനേയും, നട്ടെല്ലിനേയും ബാധിച്ചുവെന്നും ജീവിതത്തില്‍ ശേഷിക്കുന്നത് ആറുമാസക്കാലമാണെന്നും അറിയിച്ചപ്പോള്‍ ശേഷിച്ച കാലം പരീക്ഷണങ്ങള്‍ക്കു വിട്ടുകൊടുക്കാതെ തന്റേതായ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ആ വഴികളിലൂടെ…

അര്‍ബുദചികിത്സയില്‍ ഒരു ഇതരമാര്‍ഗംതേടി അമേരിക്കയില്‍ നിന്നും ഭാരതത്തില്‍ എത്തുമ്പോള്‍ തനിക്കൊരു പുനര്‍ജന്മം ഉണ്ടാകുമെന്ന് അമിത് ഒരിക്കലും കരുതിയിരുന്നില്ല. ജീവിക്കണമെന്ന ആഗ്രഹം മാത്രം ഇടയ്‌ക്കിടെ മനസ്സിനെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. ഭാരതത്തിലെത്തിയപ്പോള്‍ ഒരു ബന്ധുവാണ് ഗുജറാത്തി മാഗസിനില്‍ വന്ന ആര്‍ട്ടിക്കിളിനെക്കുറിച്ച് അമിത്തിനോട് പറയുന്നത്. തെക്കന്‍ ഗുജറാത്തിലെ ഒരു ആയുര്‍വേദിക് ആശുപത്രിയെക്കുറിച്ചുള്ള ഫീച്ചറായിരുന്നു അത്. 11 ദിവസം കൊണ്ട് കേവലം ഒരു രൂപയ്‌ക്ക് കാന്‍സര്‍ ഭേദമാക്കുമെന്ന അവകാശവാദം തള്ളിക്കളയാന്‍ അന്ന് അമിത്തിന് തോന്നിയില്ല. ആ വാക്കുകളെ പൂര്‍ണമായി വിശ്വസിച്ച അമിത്, ആ ആശുപത്രിയില്‍ ഗോക്കളെ ഉപയോഗിച്ചുള്ള ചികിത്സയാണ് നടക്കുന്നതെന്നും മനസ്സിലാക്കി.

അങ്ങനെ ഗുജറാത്തിലെ ഗ്രാമാന്തരീക്ഷത്തിലെത്തിയ അമിത് ആ അന്തരീക്ഷവുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെട്ടു. ട്യൂമര്‍ ബാധിച്ച സ്ഥലങ്ങളില്‍ പശുവിന്റെ ചാണകം തേച്ചുപിടിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമായിരുന്നു. കൂടാതെ ഗോവില്‍ നിന്നും ലഭ്യമായതെന്തും ഔഷധമായിരുന്നു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യമായിരുന്നു ചികിത്സയില്‍ പ്രധാനം.

അമേരിക്കന്‍ ഹോസ്പിറ്റലില്‍ സ്യൂട്ടും ടൈയുമണിഞ്ഞ് കീമോ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും കീമോതെറാപ്പിക്ക് വിധേയനാവുകയും ചെയ്ത നാളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഗോ തെറാപ്പി. 11 ദിവസത്തെ ട്രീറ്റ്‌മെന്റിനുശേഷം ആശുപത്രിവാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി അമിത് വൈദ്യ. പിന്നെ എങ്ങോട്ട് പോകണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ. അപ്പോഴാണ് കര്‍ണാടകയില്‍ നിന്നും അമ്മയുടെ ചികിത്സാര്‍ത്ഥം അവിടെയെത്തിയ ഒരാളെ കണ്ടുമുട്ടുന്നത്. അവര്‍ അമിത്തിനേയും അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. വാസ്തവത്തില്‍ ആശുപത്രിക്ക് സമാനമായിരുന്നു ആ സ്‌നേഹിതന്റെ വീടും പരിസരവും. അതുമൊരു ഗോശാല തന്നെ. എങ്ങും സ്വതന്ത്രരായി വിഹരിക്കുന്ന പശുക്കള്‍. സാക്ഷി, ഗംഗ, ഗൗരി എന്നിങ്ങനെ പോകുന്നു അവിടുത്തെ ഗോക്കളുടെ പേരുകള്‍. പശുക്കളോടൊപ്പം സമയം ചെലവഴിക്കാനും പഞ്ചഗവ്യ ചികിത്സ തുടരാനും സാധിച്ചു. യഥാര്‍ത്ഥത്തില്‍ പിന്നീടുള്ള അമിത്തിന്റെ ജീവിതം പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിക്കൊണ്ടുള്ളതായിരുന്നു. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്‌നേഹബന്ധമാണ് അവിടെ കണ്ടത്. പശുക്കള്‍ ഉണരുമ്പോള്‍ തന്നെ ഒഴിക്കുന്ന ഗോമൂത്രമാണ് ഏറ്റവും ഔഷധഗുണമുള്ളത്. അമിത്തിനുവേണ്ടി അത് ലഭ്യമാക്കാന്‍ വേണ്ട സജ്ജീകരണങ്ങളും സ്‌നേഹിതന്‍ ഒരുക്കിയിരുന്നു. ശുദ്ധമായി കറന്നെടുക്കുന്ന പാലിന്റെ ഇളം ചൂടുപോലും അമിത്തിന് ഒരത്ഭുതമായിരുന്നു.

അവിടുത്തെ അന്തരീക്ഷം ശരീരത്തിനും മനസ്സിനും ഒരേപോലെ ഉന്മേഷം നല്‍കി. ഒരു വശത്ത് ഏക്കറ് കണക്കിന് വാഴത്തോട്ടം. മറുവശത്ത് മാതളനാരകവും നിറഞ്ഞുനില്‍ക്കുന്ന കാഴ്ച. കരിമ്പും മുന്തിരിയുമെല്ലാം അവിടെ കൃഷിചെയ്തിരുന്നു. തുളസിയില കഴിക്കുന്നതും തുളസിയിലയിട്ടുവച്ച വെള്ളം കുടിക്കുന്നതും അമിത് പതിവാക്കി. പഴങ്ങള്‍ അതേപോലെ ഭക്ഷിക്കാനും ഇഷ്ടപ്പെട്ടു. യോഗയും പ്രാണായാമവും ജീവിതത്തിന്റെ തന്നെ ഭാഗമാക്കി. ഈ ശീലങ്ങള്‍ ഒരു സമയം കീമോതെറാപ്പിയുടെ വേദനയിലമര്‍ന്ന അമിത്തിന് പുതുജീവന്‍ നല്‍കി. മൂന്നുമാസം കൂടുമ്പോള്‍ നടത്തുന്ന പരിശോധനയില്‍ ട്യൂമറുകള്‍ ചെറുതാകുന്നതായി മനസ്സിലാക്കി. ഏതാനും മാസങ്ങള്‍ക്കുശേഷം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ആ വിളിച്ചോതി, അമിത് അര്‍ബുദ രോഗത്തില്‍ നിന്നും മുക്തനായിരിക്കുന്നുവെന്ന്. ഗോ തെറാപ്പിയും ഗ്രാമാന്തരീക്ഷവുമാണ് തന്നിലെ കാന്‍സറിനെ തുടച്ചുനീക്കിയതെന്ന് അമിത് പറയുന്നു. തന്റെ ഈ അനുഭവങ്ങളാണ് ആത്മകഥാംശമുള്ള അനുസ്മരണക്കുറിപ്പുകളായി പുറത്തിറക്കിയിരിക്കുന്ന ഹോളി കാന്‍സര്‍: ഹൗ എ കൗ സേവ്ഡ് മൈ ലൈഫ് (ഒീഹ്യ ഇമിരലൃ: ഒീം അ ഇീം ടമ്‌ലറ ങ്യ ഘശളല, അ ങലാീ ശൃ) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗോമാത എങ്ങനെയാണ് തന്റെ ജീവിതം സംരക്ഷിച്ച സത്യം വെളിപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ അമിത് നടത്തുന്നത്. തന്റെ ജീവിതത്തിനല്ല, തനിക്കാണ് മാറ്റം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അടിവരയിട്ടുപറയുന്നു. ജീവിതത്തിന് മാറ്റം വേണ്ടുന്നവര്‍ കഠിനാധ്വാനത്തിലൂടെ, ചിട്ടയായ ജീവിതശൈലിയിലൂടെ അച്ചടക്കമുള്ളവരായിത്തീരുകയാണ് വേണ്ടത്.

ഒരുവശത്ത് ഗോക്കളെ പവിത്രമായിക്കണ്ട് ആരാധിക്കുമ്പോള്‍ മറുവശത്ത് അവയെക്കൊന്ന് തിന്നാല്‍ ആഹ്വാനം ചെയ്യ്തുകൊണ്ട് പെരുമ്പറമുഴക്കുകയാണ് ചിലര്‍. ഗോവധം നിരോധിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കോലാഹലം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്നത് ഇവിടെ കേരളത്തിലാണെന്ന് മാത്രം.

ഒരു സംഭവ വിവരണം ഇങ്ങനെ- ശ്രീനാരായണ ഗുരുവിനോട് ഒരിക്കല്‍ ഒരു ഭക്തന്‍ ചോദിച്ചു, പശുവിന്‍ പാലും ആട്ടിന്‍ പാലും നാം കുടിക്കുന്നില്ലേ, പിന്നെന്താണ് അവയുടെ മാംസം തിന്നാല്‍? വല്ല തരക്കേടും ഉണ്ടോ?

ഗുരു: തരക്കേടില്ല.

പിന്നെ അദ്ദേഹം തന്റെ ശിഷ്യനോട് ചോദിച്ചു: അമ്മയുണ്ടോ?

ശിഷ്യന്‍: മരിച്ചുപോയി

ഗുരു: എന്നിട്ട് കുഴിച്ചിട്ടോ, അതോ തിന്നോ?

ഈ ചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടല്ലോ, അല്ലെ.

ഗുരുവിനെത്തന്നെ നിന്ദിക്കുന്നകാലത്ത് ഗുരു വചനത്തിനെന്തു പ്രസക്തി!?!

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.