മാതൃ -പുത്ര ബന്ധത്തിന്റെ ദൃഢത പ്രമേയമാക്കി പ്രേംരാജ് ഫിലിംസിന്റെ ബാനറില്‍ ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന സൂര്യഭദ്രത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. ഒരു ക്ഷേത്ര പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
സിനിമയുടെ പൂജ കണ്ണൂരില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അരയാല്‍ വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു. നായക കഥാപാത്രമായ പ്രേംരാജ് ഉള്‍പ്പടെ സിനിമയിലെ അഭിനേതാക്കാള്‍ മുഴുവനായും പുതുമുഖങ്ങളാണ്. മീരാജാസ്മിന്റെ സഹോദരന് ജോര്‍ജാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായിത്തീരാവുുന്ന നവരസങ്ങളെ അടിസ്ഥാനമാക്കി പത്തു മിനുട്ട് പതിമൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ഗാനം ഈ സിനിമയുടെ പ്രത്യേകതയാണ്. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: