കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷം പിന്നിടുന്നു. ആശുപത്രിയില്‍ പോകേണ്ട രോഗികളെ അവരുടെ വീടുകളില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ക്കും ചികിത്സയ്‌ക്കും ശേഷം തിരിച്ച് വീടുകളില്‍ എത്തിക്കുന്നതിനുള്ള സേവാവാഹിനി എന്ന പുതിയ വാഹനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 6.30ന് സേവാഭാരതി ഓഫീസില്‍ നടക്കും.
സൗജന്യ നിരക്കിലുള്ള സേവാവാഹിനിക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗ് നമ്പര്‍ 8891223370. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് വി.എം.മോഹനന്‍, സെക്രട്ടറി കല്യേരി മോഹനന്‍, വൈസ്പ്രസിഡന്റ് അഡ്വ വി.സത്യന്‍, മുരളിമാസ്റ്റര്‍, പ്രദീപ് പെരുവട്ടൂര്‍ തുടങ്ങിയവര്‍ പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിത്യേന വൈകുന്നേരം കഞ്ഞിവിതരണം, അംബുലന്‍സ് സര്‍വീസ്, അയ്യപ്പസേവാകേന്ദ്രം, ശവസംസ്‌കാരത്തിനുള്ള മൊബൈല്‍ചൂള, പാലിയേറ്റീവ് കെയര്‍, രക്തദാനം, മൊബൈല്‍ ഫ്രീസര്‍, പ്രതിഭസംഗമം തുടങ്ങിയ സേവാപ്രവര്‍ത്തനങ്ങളും സേവാഭാരതി കൊയിലാണ്ടിയില്‍ നടത്തുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















