Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സവര്‍ണ സിപിഎമ്മിനെ തുറന്നുകാട്ടിയ ലേഖന പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 10:14 pm IST
inVicharam

”ശ്രീനാരായണഗുരുദേവനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും” എന്ന ശീര്‍ഷകത്തില്‍ നാല് ലക്കങ്ങളിലായി വന്ന ജയപ്രസാദിന്റെ ലേഖനപരമ്പര ഹിന്ദുക്കളുടെ ആത്മവിശ്വാസം ഉണര്‍ത്താനുതകുന്നതാണ്. കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇഎംഎസ് പണ്ടുമുതലേ ശ്രീനാരായണ പ്രസ്ഥാനത്തിന് എതിരായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ലേഖനത്തില്‍ വന്ന കാര്യങ്ങളെല്ലാം. ഗുരുദേവനെ മാത്രമല്ല കുമാരനാശാനെയും ഡോ.പല്‍പ്പുവിനേയും പിന്നോക്കക്കാരായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയെല്ലാം അവമതിക്കുന്ന തരത്തിലുള്ളതായിരുന്നു ഇഎംഎസിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും എന്ന് എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു പരമ്പര.

കുമാരനാശാന്റെ ‘ദുരവസ്ഥ’ യില്‍ 1921 ലെ മാപ്പിളലഹളയിലൂടെ ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ വളരെ വ്യക്തമായി പറഞ്ഞതിനാലാവണം ന്യൂനപക്ഷവോട്ടിനുവേണ്ടി ആശാനെ വിമര്‍ശിക്കുകയും മുസ്ലിം ക്രൂരതയ്‌ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്നത്. ”അമ്മമാരില്ലേ സഹോദരിമാരില്ലേ, ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ” എന്ന് വ്യക്തമായി മഹാകവി  കുമാരനാശാന്‍ പറഞ്ഞിട്ടുണ്ടല്ലോ.

കുമാരനാശാന്‍ തന്നെ എഴുതിയിട്ടുള്ള

”മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം

അല്ലെങ്കില്‍ മാറ്റുമതികളി നിങ്ങളെത്താന്‍”

എന്ന വരികള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം മാറാന്‍ തയ്യാറാകാത്തതിനാല്‍ അവരെ ഈ രാജ്യത്തിന്റെ രണ്ടറ്റത്തേക്കുമായി മാറ്റി ഒടുവില്‍ ഈ ഭൂമി മലയാളത്തില്‍നിന്നു തന്നെ മാറ്റിയെടുക്കുവാന്‍ ശ്രീനാരായണീയ പ്രസ്ഥാനം ഒന്നടങ്കം ആര്‍എസ്എസ്, ബിജെപി കക്ഷികളിലൂടെ പ്രവര്‍ത്തിച്ചു മുന്നേറണം.

അരവിന്ദന്‍ പി.ആര്‍, ചേര്‍ത്തല.

പച്ചചെമ്പന്‍ താലിബാന്‍

ഇസ്ലാമിക ഭീകരവാദികളുടെ ഊര്‍ജസ്രോതസ്സും മതഭ്രാന്തരായ ‘പെന്തക്കോസ്ത് മതംമാറ്റ ലോബി’യുടെ നേതാവായ തങ്കു പാസ്റ്ററുടെ മസ്തിഷ്‌കപ്രക്ഷാളനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നവരുമായ ഇന്നത്തെ കേരള ‘മാര്‍ക്‌സിസ്റ്റ്’ലോബിയെ താലിബാനുകളായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപമിച്ചത് പത്തരത്തരം ശരി!

ഹിന്ദുക്കള്‍ക്കെതിരെ കണ്ണൂരും പ്രാന്തപ്രദേശങ്ങളിലും സിപിഎം താലിബാനിസ്റ്റുകളായിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. താലിബാനിസ്റ്റുകള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ പണി നടത്തിവന്നിരുന്നത് ഇടതുപക്ഷ പ്രത്യയശാസ്ത്രമായി വ്യാഖ്യാനിച്ചിരുന്ന സിപിഎം എന്ന ചൈനയുടെ വാലാട്ടി സംഘടന ഇവിടുത്തെ തൊഴിലാളികളേയും കര്‍ഷകരേയും വഞ്ചിച്ചിട്ടായിരുന്നുവെന്ന ദുഃഖസത്യം മനസ്സിലാക്കുവാന്‍ ശ്രീനാരായണീയര്‍ ഗുരുദേവനെ ‘തൂക്കി’ലേറ്റുാന്നതും അല്ലെങ്കില്‍ ‘കുരിശി’ലേറ്റുന്നതും ഗുരുദേവ പ്രതിമകള്‍ തകര്‍ക്കുന്നതുംവരെ കാക്കണമായിരുന്നുവോ?

സിപിഎം ചൈനയുടെ പാക്കിസ്ഥാന്‍ ബന്ധത്തിലുള്ള ക്വട്ടേഷന്‍ സംഘമായി അധഃപതിച്ചത് ഇടതുചിന്തകരോ സല്‍മാന്‍ റുഷ്ദിയോ കണ്ടില്ലെന്നു നടിക്കുന്നത് എത്ര മ്ലേച്ഛത്തരം! നല്ലപിള്ള ചമയുന്ന സിപിഐ എന്ന റഷ്യന്‍ അവതാരം പേമെന്റ് സീറ്റുകളുണ്ടാക്കി പെന്തക്കോസ്തും കോണ്‍ഗ്രസുമായി മതേതരത്വത്തേയും ജനാധിപത്യത്തേയും വ്യഭിചരിക്കുന്നു. വെള്ളാപ്പള്ളി ഇടതനെപ്പോലെ വലതനേയും കരുതിയിരിക്കണം.

വി.സനല്‍കുമാര്‍, ആലപ്പുഴ

കലാലയം കൊലാലയമോ?

അദ്ധ്യാപകര്‍ക്ക് പഠനമുറികള്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ പറഞ്ഞുപഠിപ്പിച്ചു പരീക്ഷിക്കാനുള്ള പരീക്ഷണശാലയല്ല. ഒരു വ്യക്തിയിലെ രാഷ്‌ട്രീയ താല്‍പര്യങ്ങളും ആദര്‍ശബോധവും സ്വയം രൂപപ്പെട്ടുവരേണ്ടവയാണ്. അതിന് വിവിധങ്ങളായ അറിവുകളെ വിശദമാക്കിക്കൊടുക്കുന്ന ധര്‍മ്മം സസൂക്ഷ്മതയോടെ നിര്‍വ്വഹിക്കുമ്പോഴാണ്, അവിടെ നിര്‍മ്മമത കാത്തുസൂക്ഷിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥത്തില്‍ നല്ല അദ്ധ്യാപകന്‍/പിക ആകുന്നത്. സിലബസിലുള്ള വിഷയങ്ങള്‍ മാത്രം പഠിപ്പിക്കുകയെന്നതല്ല. വൈയക്തികമായ വാസനകളെ സന്നിവേശിപ്പിച്ചുകൊണ്ട് തന്റെ കാഴ്ചപ്പാടുകളെയും താല്‍പര്യത്തെയും പിന്തുടരാന്‍ മനഃപൂര്‍വ്വമായി പ്രേരിപ്പിക്കുകയും, അവരെ വെറും ഉപകരണങ്ങളാക്കുകയും ചെയ്യുന്നത് അത്യന്തം കളങ്കമാണ്. ഇവിടെയാണ് ഒരു അദ്ധ്യാപിക തെറ്റുകാരിയാകുന്നത്.

ടീച്ചറിന്റെ കമ്യൂണിസം ക്ലാസ്‌റൂമില്‍ കുട്ടികളില്‍ കുത്തിവയ്‌ക്കാനുള്ളതല്ല. ഒരേ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും വൈകാരികമായി വൃണപ്പെടുത്തുകയും ചെയ്യുമ്പോള്‍ സത്യസന്ധയായ ഒരു അദ്ധ്യാപികയ്‌ക്ക് എങ്ങനെ ഒരു പക്ഷം ചേരാന്‍ സാധിക്കും? അഥവാ ചേരുന്നെങ്കില്‍ അത് മര്‍ദ്ദിതന്റെ പക്ഷമാകുന്നതല്ലേ യഥാര്‍ഥ ധര്‍മ്മം? അതുപോലും നിഷ്പക്ഷത തീര്‍ച്ചയായുമുണ്ടായിരിക്കേണ്ട അദ്ധ്യാപകനെ സംബന്ധിച്ച് ധര്‍മ്മമാകുന്നില്ല. അവിടെ ആവശ്യം സന്ധിയുടെയോ, സമവായത്തിന്റെയോ, സത്യത്തിന്റെയോ മുഖമാണ്. സ്വന്തം വിദ്യാര്‍ത്ഥികളില്‍ അവസരം നോക്കിയിരുന്ന് തന്നിലെ ആദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ എങ്ങനെ മാതൃകാ അദ്ധ്യാപികയെന്നൊക്കെ വിളിക്കാന്‍ കഴിയും?

കലാലയം ആരാധനാലയവും, ക്ഷേത്രവുമൊന്നുമല്ലെന്ന് ആണയിടുന്ന ടീച്ചര്‍ എന്തുകൊണ്ടാണ് അതേ കലാലയം അറവുശാലയുമല്ലെന്ന തിരിച്ചറിവില്‍ എത്താഞ്ഞത്? അതേ കലാലയം ഭക്ഷ്യമേള നടത്താനുള്ള ഇടവുമല്ലെന്നും ചിന്തിക്കാഞ്ഞതെന്ത്? അനുഗ്രഹീതമായ രചനാശൈലിയോ, ഭാഷാസമ്പത്തോ വരുംതലമുറകളില്‍ വിഷവാപം ചെയ്യാനുള്ള അധികയോഗ്യതയും അതിനുള്ള ന്യായീകരണവും ആകുന്നില്ല. അവിടെ അറിഞ്ഞുകൊണ്ടു തെറ്റു ചെയ്യുകയാണ് അദ്ധ്യാപിക. ആ തെറ്റിനെ അറിഞ്ഞുകൊണ്ടു പിന്തുണയ്‌ക്കുന്നു ചില കപടബുദ്ധിജീവികള്‍. ഈ പ്രവൃത്തികളെ നിക്ഷിപ്തമായ രാഷ്‌ട്രീയ ലാഭം ലക്ഷ്യംവച്ച് വിവിധങ്ങളായ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ ചിലര്‍ സ്വാഗതം ചെയ്യുമ്പോള്‍ നിലവിലെ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഗൂഢലക്ഷ്യങ്ങള്‍ എത്രമാത്രം മലീമസമാണെന്നും വിനാശകാരിയാണെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

കാവാലം ജയകൃഷ്ണന്‍

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.